ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലിരുന്ന ആള് മരിച്ചു
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള് മരിച്ചു. നവംബറില്‍ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസില്‍ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതിരമ്ബുഴ പെരാട്ടുതറയില് അബ്ദുല്‍ റഷീദാണ് (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ -66) മരിച്ചത്.
ഭാര്യ: മെഹറുന്നിസ ബീഗം (റിട്ട. ജോയന്റ് രജിസ്ട്രാര്‍, എം.ജി യൂനിവേഴ്സിറ്റി). മക്കള്‍: ഡോ. നാസിയ റഷീദ്, ഷമീര്‍ റഷീദ് (അബൂദബി). മരുമക്കള്‍: ഡോ. നിബി ഹസന്, ഡോ. അമീന. ഖബറടക്കം വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൈതമല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
https://www.facebook.com/Malayalivartha