സി.എം. രവീന്ദ്രന് തെരഞ്ഞെടുപ്പ് കഴിയും വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് പിരിച്ചുവിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്
ജനങ്ങളെ ഭയപ്പെട്ടാണു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തതു പരാജയഭീതി മൂലമെന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്.മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് തെരഞ്ഞെടുപ്പ് കഴിയും വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാകില്ലെന്നും ഹസന് ആരോപിച്ചു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന് അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിരപരാധിയാണെന്ന് തെളിയേണ്ടത് നിഷ്പക്ഷ അന്വേഷണത്തിലൂടെയാണെന്നും ഹസന് പറഞ്ഞു.സ്പീക്കറുടെതു വിചിത്രമായ മറുപടിയാണെന്നും ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേരുള്ള സ്പീക്കര്‍ക്കു ധാര്‍മികതയുടെ ഒരംശം പോലുമില്ലെന്നും അദ്ദേഹം ഹസന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha