ഞങ്ങൾക്കു പോസ്റ്റൽ വോട്ട് ചെയ്യണം: ഇല്ലെങ്കിൽ വിവരമറിയും, എരുമേലിയിൽ പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഉദ്യോഗസ്ഥർക്കു സി.പി.എമ്മിന്റെ ഭീഷണി! സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് സി.പി.എം സ്ഥാനാർത്ഥികൾ നേരിട്ട്

ഞങ്ങൾക്കു പോസ്റ്റൽ വോട്ട് ചെയ്യണം.. ഇല്ലെങ്കിൽ വിവരമറിയും. എരുമേലി പഞ്ചായത്തിൽ വോട്ടുള്ള സർക്കാർ ജീവനക്കാരോടാണ് സി.പി.എം സ്ഥാനാർത്ഥികളുടെയും വോട്ടർമാരുടെയും ഭീഷണി. വോട്ടെണ്ണാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി സി.പി.എം നേതാക്കളും വോട്ടർമാരും എത്തിയിരിക്കുന്നത്.
എരുമേലി പഞ്ചായത്തിൽ വൻ മത്സരമാണ് സി.പി.എമ്മും കോൺഗ്രസും തമ്മിൽ നടക്കുന്നത്. ഭരണം പിടിക്കുന്നതിനായി ഇരുപാർട്ടികളും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്തി വോട്ട് സ്വന്തം പോക്കറ്റിലാക്കാൻ സി.പി.എം ഭീഷണി മുഴക്കുന്നത്.
കഴിഞ്ഞ ദിവസം എരുമേലി സ്വദേശിയായ സർക്കാർ ജീവനക്കാരനെ ആദ്യം ഫോണിലും പിന്നീട് നേരിട്ടും വിളിച്ചു സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സർക്കാർ ജീവനക്കാരുടെ വീടുകളിൽ നേരിട്ടെത്തിയുള്ള ഭീഷണി തുടരുന്നത്. ഇതോടെ പലരും വോട്ട് ചെയ്യാതെ വിട്ടു നിൽക്കുക കൂടി ചെയ്യുകയാണ്.
ഈ സാഹചര്യത്തിൽ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. പോസ്റ്റൽ വോട്ട് ചെയ്തത് ആർക്കാണ് എന്നു കണ്ടെത്താനാവുമെന്നതിനാൽ വോട്ടർമാരിൽ പലരും ഭീതിയിലാണ്. ഈ സാഹചര്യത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
https://www.facebook.com/Malayalivartha