ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തില്‍ വിജയ്. തമിഴ് നാട്ടില്‍ മുന്‍പ് ഭരിച്ചിരുന്നവരും ബിജെപിയ്ക്ക് അടിമകളായിരിക്കുന്നു. ഡിഎംകെ രഹസ്യമായി ബിജെപിയെ പിന്തുണയ്ക്കുന്നു. ജനങ്ങള്‍ ടിവികെയെ വിശ്വസിയ്ക്കുന്നു. ആ വിശ്വാസം ടിവികെ സംരക്ഷിക്കണം. ടിവികെയെ എല്ലാ രാഷ്ട്രീയകക്ഷികളും വിലകുറച്ച് കാണുന്നു. എന്നാല്‍ ജനങ്ങള്‍ ടിവികെയെ ഹൃദയത്തിലേറ്റിയെന്നും വിജയ് വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍പോലെ ടിവികെ അഴിമതി ചെയ്യില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഒരു ദിവസം കൊണ്ട് എല്ലാം നടക്കുമെന്ന് പറയുന്നില്ല. ഇത് ഒരു ദീര്‍ഘനാള്‍ പ്രവര്‍ത്തനമാണ്. ക്ഷുദ്രശക്തികളും അഴിമതിക്കാരും ഇനി തമിഴ് നാട് ഭരിക്കണ്ട. ആര് എന്ത് ചെയ്താലും അടിമയായിരിക്കാന്‍ ടിവികെയെ കിട്ടില്ല. തന്റെ മേല്‍ മാത്രം വിശ്വാസം ഉണ്ടയതുകൊണ്ട് കാര്യമില്ല. ഓരോ പ്രവര്‍ത്തകനെയും ജനങ്ങള്‍ വിശ്വസിക്കണം.
എല്ലാവരും ഒരുമിച്ച് നില്‍ക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അണ്ണാ ദുരൈയെ പോലും മറന്നു. എന്നാല്‍ ടിവികെ അത് ചെയ്യില്ലെന്നും വിജയ് വിമര്‍ശിച്ചു. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ബൂത്തുകള്‍ കള്ളവോട്ട് ചെയ്യുന്ന ഇടം മാത്രം.
ടിവികെയ്ക്ക് അത് ജനാധിപത്യത്തിന്റെ ഇടം. വോട്ട് മോഷ്ടിക്കുന്നവരെ ടിവികെ തടയണം. ഡിഎംകെ ക്ഷുദ്രശക്തിയാണ്. ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ടിവികെയുടെ കര്‍ത്തവ്യം. അതിനായാണ് പടയൊരുക്കം നടത്തേണ്ടത്. തമിഴ് നാട്ടില്‍ ഒറ്റയ്ക്ക് ജയിക്കാനുള്ള ശക്തി തമിഴക വെട്രി കഴകത്തിനുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























