സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- പരമാധികാര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തിലേക്ക് നാം കടക്കുകയാണ്.
സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ.എല്ലാ ജനങ്ങൾക്കും തുല്യ പരിഗണനയും നീതിയും അവകാശങ്ങളും ഉറപ്പുനൽകുന്നതാണ് ഇന്ത്യൻ ഭരണഘടന .
അധികാരഭ്രമം മൂലം വെട്ടിപ്പിടിക്കലുകളും യുദ്ധക്കെടുതികളും കൊടുമ്പിരികൊള്ളുന്ന സാഹചര്യമാണിന്ന് ലോകമെമ്പാടും. അത്തരം സന്ദർഭങ്ങൾ നമുക്കിടയിലുണ്ടാകാതെ ജനാധിപത്യത്തെയും സാധാരണക്കാരന്റെ അവകാശങ്ങളെയും സംരക്ഷിക്കുന്നത് ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളുമാണ്.
ജനാധിപത്യ ഇന്ത്യയുടെ പിറവിയുടെയുടെ പിറവിക്കായി പോരാടിയ ധീര ദേശാഭിമാനികളെയും ഭരണഘടനാ ശില്പികളെയും നാം ഓർക്കേണ്ടതുണ്ട്, ജനാധിപത്യ-പൗര ബോധവും സ്വാതന്ത്ര്യവും സമത്വവും നമ്മുടെയുള്ളിൽ ഉണ്ടാകേണ്ടതുണ്ട്. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.
https://www.facebook.com/Malayalivartha






















