തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്. പലതവണ വിളിച്ചതിന് ശേഷമാണ് ആശുപത്രിയുടെ ഗ്രില്‍ തുറക്കാന്‍ അധികൃതര്‍ തയ്യാറായത് തിരുവനന്തപുരം വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു.
ഓടിവരൂ എന്ന് പറഞ്ഞ് അലറി വിളിച്ചു അദ്ദേഹം രണ്ട് കൈകളും ഉയര്‍ത്തിയാണ് രക്ഷിക്കണേ രണ്ട് മക്കളുണ്ടെന്ന് പറഞ്ഞത് ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണ് അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്‍ ഓടിവന്ന് സഹായിച്ചത്. അകത്ത് കൊണ്ടുപോയി കസേരയില്‍ ഇരുത്തി ബിസ്മീറിനെ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. അല്ലാതെ പരിശോധിക്കാന്‍ പോലും തയ്യാറായില്ല. ഓക്‌സിജന്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തന്നത് അപ്പോഴേ ബിസ്മീര്‍ അവശനായി ചുണ്ടുകള്‍ കറുത്ത് വന്നിരുന്നു ജാസ്മിന്‍ പറഞ്ഞു.
എങ്ങിനെയാണ് വന്നതെന്നാണ് ഡോക്ടര്‍ ചോദിച്ചത് ടൂവീലറിലാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ വഴക്ക് പറയുകയുണ്ടായി. ആംബുലന്‍സിലേക്ക് കയറ്റുന്നതിന് മുന്‍പ് തന്നെ ബിസ്മീറിന്റെ ബോധം പോയിരുന്നു. മൂക്കില്‍ നിന്ന് പതയും വരുന്നത് കണ്ടു. ഈ സമയത്ത് സിപിആര്‍ കൊടുക്കാന്‍ പോലും ഡോക്ടര്‍ തയ്യാറാകാതെ നോക്കി നില്‍ക്കുകയായിരുന്നു. അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യമായിരിക്കും പക്ഷെ നഷ്ടപെട്ടത് എനിക്കും മക്കള്‍ക്കുമാണ്.
നഴ്‌സും നഴ്‌സിംഗ് അസിസ്റ്റന്റും ഉണ്ടായിട്ടും ആംബുലന്‍സില്‍ കയറി ഞങ്ങള്‍ക്കൊപ്പം വരാന്‍ പോലും ആരും കൂട്ടാക്കിയില്ല വരാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ആംബുലന്‍സില്‍ കയറ്റുമ്പോള്‍ തന്നെ ബിസ്മീര്‍ തീരെ അവശനായി. സംസാരിച്ചിട്ടില്ല... മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സിപിആര്‍ നല്‍കിയില്ലേ എന്നാണ് അവര്‍ ചോദിച്ചത്. തനിക്കും കുടുംബത്തിനും ഉണ്ടായ അനുഭവം ഇനി വേറെ ആര്‍ക്കും ഉണ്ടാകരുതെന്ന് ജാസ്മിന്‍ പ്രതികരിച്ചു.
ബിസ്മീറിന്റെ മരണം വിവാദമായതോടെ യുഡിഎഫ് നേതാക്കള്‍ വിഷയം ഏറ്റെടുത്തു. വിഷയത്തില്‍ ശക്തമായി പ്രതികരിച്ചാണ് ടി സിദ്ദിഖ് എംഎല്‍എ രംഗത്തുവന്നത്. രണ്ടു പിഞ്ചുമക്കളുടെ അച്ഛനാണ്... 'രക്ഷിക്കണേ' എന്ന് ആ മനുഷ്യന്‍ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല! വിളപ്പില്‍ശാല ഗവണ്‍മെന്റ് ആശുപത്രിയുടെ ക്രൂരമായ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ തണലാണ്. അയാളുടെ ഭാര്യ ജീവന്‍ കയ്യില്‍ പിടിച്ച് കരഞ്ഞപ്പോഴും ആരുടെയും മനസ്സലിഞ്ഞില്ലെന്ന് സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ അനാസ്ഥക്ക് ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍, അടുത്ത ബിസ്മീര്‍ ആരായിരിക്കും എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ ഒരു പുലര്‍ച്ചെ അനുഭവിക്കേണ്ടി വരരുത്. പൊതുജനാരോഗ്യം വെറുമൊരു പ്രസംഗവിഷയമല്ല. അത് മനുഷ്യ ജീവന്റെ വിലയുള്ള വളരെ ഗൗരവമേറിയ കാര്യമാണെന്നും എംഎല്‍എ ഓര്‍മ്മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























