മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വചസ്പതി

മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വചസ്പതി. തിരുവനന്തപുരം നേമത്തിനടുത്തു വെച്ച് പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു അപകടം. പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
സന്ദീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം കാണാം:
അനീതികളോട് സന്ധി ചെയ്യാത്ത ക്ഷുഭിത യൗവനമായിരുന്നു പ്രദീപ്. ഈ മരണം അവിശ്വസനീയം മാത്രമല്ല, ദുരൂഹവുമാണ്. കാരയ്ക്കാമണ്ഡപം സിഗ്‌നല്‍ ലൈറ്റിന് തൊട്ടുമുമ്ബ് ഏതോ വാഹനം ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയി. മരണത്തെ പറ്റി സമഗ്രമായ അന്വേഷണം വേണം. ഈ സര്‍ക്കാരിനെതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ആണ് പ്രദീപ്. അതിനാല്‍ തന്നെ മരണത്തില്‍ ദുരൂഹതയുണ്ട്. ആദരാഞ്ജലികള്‍ പ്രിയ സുഹൃത്തേ.
https://www.facebook.com/Malayalivartha






















