മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു; എസ് വി പ്രദീപിന്‍റെ ദുരൂഹ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യ

എസ് വി പ്രദീപിന്‍റെ ദുരൂഹ മരണത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യ. മാധ്യമ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ടെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികൾ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
അദ്ദേഹത്തിന്‍റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടം ദുരൂഹമാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രദീപിൻ്റെ മരണം അന്വേഷിക്കാന്‍ ഫോർട്ട് എ സി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ട് . എന്നാല്‍ പ്രദീപിന്‍റെ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ വിഷയത്തിന്‍റെ അതീവ ഗൗരവ സ്വഭാവം കണക്കിലെടുത്ത്
അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്മെന്‍റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യക്കുവേണ്ടി ഇറക്കിയ പ്രസ്താവനയിൽ സോയിമോൻ മാത്യു (വൈസ് പ്രസിഡന്റ് ) വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ ( പ്രാസിഡന്‍റ് ) അബ്ദുള്‍ മുജീബ് ( ജനറല്‍ സെക്രട്ടറി ) എന്നിവർ ആവശ്യപ്പെട്ടു.
തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.
പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ എസ്.വി പ്രദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha