വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ കുടുംബം; സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ

വാഹനാപകടത്തില്‍ മരണപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി കുടുംബം .സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്നും പ്രദീപിന്റെ കുടുംബം ആരോപിച്ചു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.അതേ സമയം എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha