മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി

മാധ്യമപ്രവര്ത്തകന് എസ്.വി.പ്രദീപ് മരിച്ച സംഭവത്തില്‍ ലോറിയെയോ ഡ്രൈവറെയോ ഇത് വരെ കണ്ടെത്തിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. എന്നാല്‍ ലോറി ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു . പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുകയും ചെയ്തു . ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി . തുടര്‍ന്ന് വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.
പ്രദീപിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നേമം പോലീസ് കേസെടുത്തത്. പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികള്‍ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കി . തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം നടന്നത് . അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു.
https://www.facebook.com/Malayalivartha