സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടി സ്വീകരിക്കാം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
എന്നാല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. മെല്ലെപ്പോക്ക് യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു. മുന്‍പ് അറസ്റ്റിലായ പ്രതികളാണ് സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികളുടെ വാദം സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ്. കേസില്‍ ഇതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ എന്‍ഐഎ,വകുപ്പ് നിലില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചാല്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha























