യാത്രക്കാരെ കയറ്റാതെ കുവൈറ്റ് എയര്‍ലൈന്‍സ് വിമാനം പറന്നുയർന്നു; കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടിക്കറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കായ 100ലേറെ യാത്രക്കാർ പെരുവഴിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടിക്കറ്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കായ 100ലേറെ യാത്രക്കാരെ കയറ്റാതെ കുവൈറ്റ് എയര്‍ലൈന്‍സ് വിമാനം പറന്നു. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. യാത്രക്കാരെ പെരുവഴിയിലാക്കി വിമാനം പറന്നുയർന്നത് വിശ്വസിക്കാൻ സാധിക്കാതെ നിൽക്കുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
ആരോഗ്യപ്രവര്‍ത്തകരെ മാത്രം മടക്കിക്കൊണ്ടുവന്നാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യാത്രക്കാരെ കയറ്റാതെ വിമാനം മടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കുവൈറ്റില്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന പുതിയ തൊഴില്‍ നയത്തിന്റെ ഭാഗമായാണ് ഇൗ നീക്കമെന്നാണ് ആരോപണം. കുവൈറ്റില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ യാത്രക്കാരുമായി എത്തിയ വിമാനമാണ് യാത്രക്കാരെ കയറ്റാതെ മടക്കിയത്.
\
https://www.facebook.com/Malayalivartha























