മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം; ഇടിച്ച ലോറി കണ്ടെത്തി, ഡ്രൈവർ കസ്റ്റഡിയിൽ! വണ്ടിയും ഡ്രൈവറെയും പൊക്കിയത് തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്നും... ലോറിഡ്രൈവർ ജോയിയെ ചോദ്യം ചെയ്യുന്നു...

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം വച്ചാണ് അപകടം ഉണ്ടായത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്. അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.
കേസിൽ പൊലീസ് കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലം ഫോറൻസിക് വിദഗ്ധര്‍ പരിശോധന നടത്തി തെളിവുകളും ശേഖരിച്ചു. അപകടമല്ല കൊലപാതകമാണെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലും ഫോണ്‍കോൾ വഴിയും ഭീഷണി ഉണ്ടായിരുന്നതായി ഭാര്യയും ആരോപിച്ചു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് നേമം പൊലീസ് കേസെടുത്തത്.
പ്രദീപിന്‍റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മരണശേഷം സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പ്രചാരണത്തിൽ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha























