മാധ്യമ പ്രവർത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ...

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പൊലീസ് തെളിവായി നൽകിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ.
പൊലീസ് തെളിവായി നൽകിയ രണ്ടു സിഡികള്‍ നൽകണമെന്നാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടത്.
ഈ രേഖകള്‍ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ രേഖകള്‍ നൽകുന്നതിന് പ്രോസിക്യൂഷൻ ഇന്ന് എതിർത്തു.
ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നൽകാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദൃശ്യങ്ങള്‍ നൽകുന്ന കാര്യത്തിൽ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും
https://www.facebook.com/Malayalivartha























