സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) വീണ്ടും നോട്ടിസ് നല്‍കി. ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നല്‍കുന്നത്. വ്യാഴാഴ്ച രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ആറ്, 27, ഈ മാസം 10 എന്നീ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടി മൂന്നു തവണയും ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരിക്കെ ചൊവ്വാഴ്ച വൈകിട്ട് സി എം രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് ഈ മാസം 11ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കഴുത്തിലെ ഡിസ്‌ക്കിന് ചെറിയ പ്രശ്‌നമുണ്ടെങ്കിലും ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഗുളികകള്‍ കഴിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ച വിശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സി എം രവീന്ദ്രന്‍ മറ്റന്നാള്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha