ചേര്‍ത്തലയില്‍ വൻ കഞ്ചാവ് വേട്ട; 19 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

ചേര്‍ത്തലയില്‍ അനധികൃതമായി കടത്തുകയായിരുന്ന 19 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.സംസ്ഥാനത്ത് ലഹരിമരുന്നിന്റെ വിപണനവും ഉപയോഗവും വ്യാപിച്ചതിന്റെ സാഹചര്യത്തില്‍ ക്രിസ്മസ്-ന്യൂയര്‍ സ്പെഷ്യല്‍ ഡ്രൈവില്‍ ജില്ലയില്‍ എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ബിജുകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല, അരൂര്‍ പ്രദേശങ്ങളില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എരമല്ലൂര്‍ മിഥില ബാറിനു സമീപം വെച്ചാണ് 19 കിലോഗ്രാം കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ചേര്‍ത്തല പാണാവള്ളി സ്വദേശി അലി മകന്‍ സജീര്‍ (36/2020) എന്നയാളെ എന്‍ ഡി പി എസ് ആക്‌ട് പ്രകാരം പ്രതിയാക്കി അറസ്റ്റ് ചെയ്തത്.
ക്രിസ്മസ്-ന്യൂഇയര്‍ നോട് അനുബന്ധിച്ച് വന്‍തോതിലുള്ള കഞ്ചാവിന്റെ വിപണനമാണ് എക്സൈസ് സംഘം തകര്‍ത്തത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha