യു ഡി എഫിൽ അടിതുടങ്ങി;കോണ്‍ഗ്രസ് കാലുവാരിയെന്ന് പി.ജെ ജോസഫിന്റെ പ്രതികരണം

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.ജെ ജോസഫ്. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന് ജോസഫ് പ്രതികരിച്ചു.തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് പി.ജെ ജോസഫിന്റെ പ്രതികരണം.യു.ഡി.എഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചു. ഇടുക്കിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന ഐക്യം തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായില്ല’, പി.ജെ. ജോസഫ് പറഞ്ഞു.പി.ജെ ജോസഫിന്റെ ശക്തികേന്ദ്രമെന്ന് വിലയിരുത്തിയ ഇടുക്കിയില്‍ 10 വര്‍ഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തിരുന്നു.അതേസമയം പാലയില്‍ ജോസ് കെ.മാണിക്ക് സമ്പൂര്‍ണ ജയം അവകാശപ്പെടാനാകില്ലെന്നും ജോസഫ് പറഞ്ഞു.ഇടുക്കിയിലെ അഞ്ച് ജില്ലാ പഞ്ചായത്തില്‍ നാലിലും ഞങ്ങള്‍ ജയിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ മൂന്നും ണ്ടിലയെ തോല്‍പ്പിച്ചാണ് ജയിച്ചത്. കുറവ് വന്നിരിക്കുന്നത് കോണ്‍ഗ്രസിന്റെ സീറ്റിലാണെന്നും അദ്ദേഹം പറഞ്ഞു.‘പാല മുനിസിപ്പാലിറ്റിയില്‍ ഞങ്ങളുടെ മുന്നണി ഒന്‍പതും നേടി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ അഞ്ചില്‍ നാലും നേടി’, ജോസഫ് പറഞ്ഞു.പാലയും കോട്ടയവും യുഡിഎഫിന് നഷ്ടപ്പെട്ടതില്‍ കേരളാ കോണ്‍ഗ്രസാണോ പ്രധാന ഘടകം എന്നു പരിശോധിക്കണമെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ജോസ് കെ മാണിയുമായി മത്സരിച്ചതില്‍ തങ്ങള്‍ വിജയിച്ചുവെന്നും പി.ജെ ജോസഫ് പറഞ്ഞു.അതെ സമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം. പി കെ. സുധാകരന്‍. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്.
കേരളത്തില്‍ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്തിന്റെ ഭരണത്തിലുണ്ടായ പോരായ്മകളെ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. ജംബോ കമ്മിറ്റികളും ഗുണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം കണ്ണൂരില്‍ യു.ഡി.എഫിന് കോര്‍പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സി.പി.ഐ.എം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധിചേര്‍ന്നാണ് പ്രവര്‍ത്തിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.മുഴുപ്പിലങ്ങാട് എസ്.ഡി.പി.ഐയുമായി തുറന്ന സഖ്യത്തിലാണ് മത്സരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നാണ് എല്‍.ഡി.എഫ് വോട്ട് വര്‍ദ്ധിപ്പിച്ചതെന്നും സുധാകരന്‍ പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം.
https://www.facebook.com/Malayalivartha