തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്കും കിട്ടി; 38 വോട്ട്! ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് കാസര്‍കോട് സ്ഥാനാര്‍ഥി നാടുവിട്ടത് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 38 വോട്ട്. നേരിടേണ്ടി വന്നത് ദയനീയ തോല്‍വി . കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച സി ആതിരയാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. 38 വോട്ടാണ് ആതിരക്ക് ലഭിച്ചത്. മാലൂര്‍ പഞ്ചായത്തില്‍ മറ്റൊരു വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
നാടുവിട്ടതിന് പിന്നാലെ സ്ഥാനാർഥിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ബേഡകത്തെത്തി പൊലീസിൽ ഹാജരായതിനു ശേഷം ഇരുവരും വിവാഹിതരായി. പേരാവൂരിലുള്ള തന്റെ വീട്ടിൽ അത്യാവശ്യമായി ചില രേഖകൾ എടുക്കാനായി പോകുന്നുവെന്നു ധനേഷിനെയും പ്രവർത്തകരെയും പറഞ്ഞ് ധരിപ്പിച്ചതിനു ശേഷമാണ് ഇവർ കാമുകനൊപ്പം നാടുവിട്ടത്. സ്ഥാനാർഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ കാമുകനൊപ്പം പോയ വിവരം പ്രവർത്തകർ അറിയുന്നത് തന്നെ. ഈ സംഭവം ബിജെപിക്ക് വലിയ നാണക്കേടായിരുന്നു.
https://www.facebook.com/Malayalivartha