താമരശ്ശേരിയിൽ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷം; എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർക്ക് പരിക്ക്

കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ സംഘര്‍ഷം. പുതുപ്പാടി കൊട്ടാരക്കത്താണ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. വിജയാഹ്ലാദ പ്രകടനവുമായി എത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസിലേക്ക് പടക്കം എറിഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെയും കല്ലേറ് നടത്തി.
സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായ മനോജ്, കെ.സി.ഗോപി, കിഷോറ്, ഫൈസല്‍, അഭിലാഷ്, അദ്വൈത് എന്നിവര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകരായ പി.ഉസയിന്‍, ഷെമില്‍ മുഹമ്മദ് ലീഗ് ഓഫീസിന് സമീപത്തെ താമസക്കാരിയായ കദീശക്കുട്ടി എന്ന സ്ത്രീക്കും ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും സഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
https://www.facebook.com/Malayalivartha