തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം..... എന്‍ഡിഎ നില മെച്ചപ്പെടുത്തി.... യുഡിഎഫിന് കനത്ത തിരിച്ചടി..... എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം..... എന്‍ഡിഎ നില മെച്ചപ്പെടുത്തി.... യുഡിഎഫിന് കനത്ത തിരിച്ചടി.....തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് മുന്നേറ്റം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവേശകരമായ വിജയമാണ് എല്‍ഡിഎഫ് നേടിയത്. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാട് മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് കേരള രാഷ്രീയത്തില്‍ അപ്രസക്തമാകുകയാണ്.
യുഡിഎഫില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. എല്ലാ കാലത്തും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും എല്‍ഡിഎഫ് മികച്ച വിജയം നേടി. എല്‍ഡിഎഫിന്റെ അടിത്തറ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടല്‍ കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
കേരളത്തിന്റെ മനസ് മതനിരപേക്ഷതയോടൊപ്പമാണ്. ഇതിന് എല്‍ഡിഎഫാണ് സംരക്ഷണത്തിനായുള്ളതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2015ല്‍ ഏഴു ജില്ലാ പഞ്ചായത്തിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. ഇപ്പോള്‍ 11 ജില്ലാ പഞ്ചായത്തില്‍ അധികാരത്തില്‍ വന്നു. 98 ബ്ലോക്ക് കിട്ടിയ സ്ഥാനത്ത് 108 ബ്ലോക്കായി. ആറില്‍ അഞ്ച് കോര്‍പറേഷന്‍ വിജയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ നടത്തിയ ജനസേവന പദ്ധതികള്‍ക്കും, പുരോഗമനത്തിനും വലിയ ജനപിന്തുണയാണ് ഉണ്ടായത്. അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് കാരണവും. ഈ പുരോഗമന പദ്ധതികള്‍ നിലനിന്ന് പോകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു
ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തില്‍ മുപ്പതുവര്‍ഷത്തിനുശേഷം എല്‍.ഡി.എഫിന് ഭൂരിപക്ഷം നേടാനായി. പാലാ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ്. അധികാരത്തിലെത്തി.
"
https://www.facebook.com/Malayalivartha