സമന്‍സിന് സ്‌റ്റേ ഇല്ല... ഇടതുമുന്നണി മിന്നല്‍ വിജയം ആഘോഷിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്ന് നിര്‍ണായകം; ഇ.ഡിയുടെ സമന്‍സിന് ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല; രവീന്ദ്രന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; പൊക്കാനുറച്ച് ഇഡി

നാടെങ്ങും മുമ്പെങ്ങുമില്ലാത്ത ആഘോഷത്തിലാണ്. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ഇടതുമുന്നണി നേടിയ അപ്രതീക്ഷിതമായ വിജയത്തിലാണ് സംസ്ഥാനം. ഇനി പിണറായി വിജയനെ പിടിച്ചാല്‍ കിട്ടില്ലെന്ന് തീര്‍ന്നെന്നെഴുതിയ പത്രങ്ങള്‍ തന്നെ എഴുതിത്തുടങ്ങി. ഇവിടെ ആഘോഷം തകര്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ചങ്കിടിക്കുകയാണ്.
ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്. ഇടക്കാല സ്‌റ്റേ അനുവദിച്ചിട്ടില്ല. സ്വര്‍ണക്കടത്തില്‍ ഇ.ഡി രജിസ്റ്റര്‍ചെയ്ത കള്ളപ്പണക്കേസുകളില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ടെങ്കിലും നീതിപൂര്‍വമായി ഇതു വിനിയോഗിക്കുമെന്ന് കരുതുന്നില്ലെന്നാണ് രവീന്ദ്രന്റെ വാദം. 18 മുതല്‍ 20 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ട്. ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണ്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതുപോലെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം. രോഗാവസ്ഥ കണക്കിലെടുക്കണം. ഇ.ഡിയുടെ മൂന്നു നോട്ടീസുകളിലും മറുപടി നല്‍കിയിരുന്നു. കോവിഡ് മൂലമാണ് ഹാജരാകാതിരുന്നത്. രോഗം കണക്കിലെടുക്കാതെ തുടര്‍ച്ചയായി സമന്‍സ് നല്‍കിയതിലും ആശങ്കയുണ്ടെന്നും രവീന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു.
ഇ.ഡി അധികാരം നീതിപൂര്‍വം വിനിയോഗിക്കില്ലെന്ന് എങ്ങനെ പറയുമെന്നാണ് കോടതി ചോദിച്ചത്. മൂന്നു നാലു സമന്‍സ് നല്‍കിയതുകൊണ്ട് ഇങ്ങനെ ആരോപിക്കാന്‍ കഴിയുമോ? ഓരോതവണയും ഹാജരാകാന്‍ സമയം നീട്ടിനല്‍കിയില്ലേ എന്നും കോടതി ചോദിച്ചു.
സമന്‍സ് നല്‍കാന്‍ ഇ.ഡിയുടെ അസി. ഡയറക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഉണ്ടെന്നാണ് ഇഡി വാദിച്ചത്. നാലുതവണ സമന്‍സ് നല്‍കി സമയം അനുവദിച്ചെങ്കിലും സഹകരിക്കുന്നില്ല. ഹര്‍ജി അപക്വമാണ്. നിയമപരമായി നിലനില്‍ക്കില്ല. ഈ ഘട്ടത്തില്‍ കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരന് കഴിയില്ലെന്നും ചോദ്യം ചെയ്യുമ്പോള്‍ അഭിഭാഷകനെ അനുവദിക്കാനാവില്ലെന്നും ഇഡിക്ക് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. അതോടെ രവീന്ദ്രനെ സംബന്ധിച്ച് ഇന്ന് നിര്‍ണായകമാണ്.
അതേസമയം പദ്ധതികളില്‍നിന്നു വിലക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജനുവരി ഏഴിലേക്കു മാറ്റി. സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള സ്‌റ്റേ അന്നുവരെ തുടരുമെന്നും ജസ്റ്റിസ് പി.വി ആശ ഉത്തരവിട്ടു. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
പിഡബ്ല്യുസിക്കു സര്‍ക്കാരിന്റെ പദ്ധതികളില്‍ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി നവംബര്‍ 27 ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് ഉത്തരവിറക്കിയിരുന്നു. കൂടാതെ, കെഫോണ്‍ പദ്ധതിയുടെ കണ്‍സല്‍റ്റന്‍സി കരാര്‍ നീട്ടേണ്ടെന്നും തീരുമാനിച്ചു. ഇതിനെതിരെയാണു പിഡബ്ല്യുസി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ നിയമിച്ചതു സമഗ്ര പശ്ചാത്തല പരിശോധന നടത്തിയില്ല എന്ന പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു ന്യായമല്ലെന്നായിരുന്നു പിഡബ്ല്യുസിയുടെ വാദം.
എന്തായാലും പരാജയത്താല്‍ തലതാഴ്ത്തിയിരിക്കുന്ന പ്രതിപക്ഷത്തിന് രവീന്ദ്രന്റെമേലുള്ള ഇഡിയുടെ നടപടിയോടെ ഊര്‍ജം കിട്ടിത്തുടങ്ങും. പിന്നെ പഴയതിനെക്കാള്‍ ആഞ്ഞടിക്കും.
https://www.facebook.com/Malayalivartha