ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീളുന്നത് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷകനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു വിധിപറയാന്‍ മാറ്റി. ഇടക്കാല സ്റ്റേ അനുവദിച്ചില്ല.
സ്വര്‍ണക്കടത്തില്‍ ഇ.ഡി രജിസ്റ്റര്‍ചെയ്ത കള്ളപ്പണക്കേസുകളില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. രവീന്ദ്രന്റെ വാദങ്ങള്‍സമന്‍സ് നല്‍കി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ടെങ്കിലും നീതിപൂര്‍വമായി ഇതു വിനിയോഗിക്കുമെന്ന് കരുതുന്നില്ല. 18 - 20 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ട്. ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണ്.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതുപോലെ മണിക്കൂറുകള്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കണം. രോഗാവസ്ഥ കണക്കിലെടുക്കണം. ഇ.ഡിയുടെ മൂന്നു നോട്ടീസുകളിലും മറുപടി നല്‍കിയിരുന്നു. കൊവിഡ് മൂലമാണ് ഹാജരാകാതിരുന്നത്. രോഗം കണക്കിലെടുക്കാതെ തുടര്‍ച്ചയായി സമന്‍സ് നല്‍കിയതിലും ആശങ്കയുണ്ടെന്നും രവീന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു.
"
https://www.facebook.com/Malayalivartha