കോലഞ്ചേരി കാണിനാട്ടില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോലഞ്ചേരി പുത്തന്‍കുരിശിന് സമീപം കാണിനാട്ടില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ കുറുപ്പുംപടി ഞാളൂപ്പടി അതുല്‍ ബിജോയ് (20) നെടുങ്ങപ്ര പുത്തയത്ത് ജോണ്‍സ് ജോര്‍ജ് (20) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചക്ക് കാണിനാട് ജംഗ്ഷനു സമീപമായിരുന്നു അപകടം. കരിമുകളില്‍ നിന്നു വരികയായിരുന്ന ടോറസിലാണ് ബൈക്ക് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതുലിന്റെ സംസ്‌കാരം ഇന്ന് 12 ന് . വിശ്വജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ബിബിഎ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയാണ്.
https://www.facebook.com/Malayalivartha