മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി പരിഗണനയില്‍

മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവത്തില്‍ ഫ്‌ലാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാരികള്‍ കൂട്ടിക്കെട്ടി രക്ഷപെടാനുളള ശ്രമത്തിനിടെയാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ കുമാരി താഴെ വീണ് പരിക്കേറ്റ് മരിച്ചത്.അന്യായമായി തടങ്കലില്‍ വെച്ചതിനും മനുഷ്യക്കടത്തിനുമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഫ്‌ലാറ്റുടമയായ അഭിഭാഷകന്‍ ഇംതിയാസിനെ പൊലീസ് പ്രതിചേര്‍ത്തത്.
ഒളിവില്‍പ്പോയതിന് പിന്നാലെയാണ് അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജിയെഎതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം.
മുന്‍കൂറായി ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരിലാണ് ഇംത്യാസ് അഹമ്മദ്, കുമാരിയെ തടഞ്ഞുവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണാണ് തമിഴ്‌നാട് കടലൂര്‍ സ്വദേശിനിയായ കുമാരി മരിച്ചത്. ഫ്‌ലാറ്റ് ഉടമയും അഭിഭാഷകനുമായി ഇംത്യാസ് അഹമ്മദ് ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച് തടങ്കലിലാക്കിയെന്നാണ് കുറ്റം. അന്യായമായി തടങ്കലില്‍ വെച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു നേരത്തെ കേസ് എടുത്തിരുന്നത്.
L
https://www.facebook.com/Malayalivartha