കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ് നേതാക്കള്‍. എ.കെ.ജി സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചു.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള എല്‍.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ഘടകക്ഷി നേതാക്കളെ ഉള്‍പ്പെടുത്തി വിജയാഘോഷം സംഘടിപ്പിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിലും മിന്നും ജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.
എ.കെ.ജി സെന്‍ററില്‍ വെച്ചുനടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ്.കെ മാണി, കോണ്‍ഗ്രസ് (ബി) എം.എല്‍.എ ഗണേഷ് കുമാര്‍, കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍, ജനാധിപത്യ കോണ്‍ഗ്രസ് നേതാവ് ആന്‍റണി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha