വര്‍ഗീയ ധ്രുവീകരണത്തിന്റെ ഗുണഫലം കോണ്‍ഗ്രസും ബി.ജെ.പിയും പങ്കിടുകയാണ്; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഗുണഫലം കോണ്‍ഗ്രസും ബി.ജെ.പിയും പങ്കിടുകയാണ്. ബി.ജെ.പി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും വിജയരാഘവന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും. ചൊവ്വാഴ്ച കൊല്ലത്ത് പരിപാടിക്ക് തുടക്കമാകും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങള്‍ രുപീകരിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യമെന്ന് വിജയരാഘവന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടര്‍ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പര്യടനം നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പര്യടനത്തിന്റെ വിശദാംശങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്ന മുഖ്യമന്ത്രി അവരുടെ നിര്‍ദേശവും അഭിപ്രായങ്ങളും സ്വീകരിക്കുകയും അവ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ചൊവ്വാഴ്ച ( ഡിസംബര്‍ 22 ) രാവിലെ കൊല്ലത്ത് നിന്നും ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം അന്നേ ദിവസം വൈകിട്ട് പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമെത്തും. മുഖ്യമന്ത്രി 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുകയും മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഡിസംബര്‍ 26ന് കണ്ണൂര്‍, 27ന് കാസര്‍കോട്, കോഴിക്കോട്, വയനാട്. 28 ന് മലപ്പുറം, പാലക്കാട്. 29ന് തൃശൂര്‍, 30ന് എറണാകുളം. അന്നേ ദിവസം വൈകിട്ട് ആലപ്പുഴയില്‍ പര്യടനം സമാപിക്കും.
https://www.facebook.com/Malayalivartha