എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍. രവീന്ദ്രനാഥ്

എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍. രവീന്ദ്രനാഥ്. കുട്ടികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ നടത്തു. ഇപ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha