എസ്.വി പ്രദീപിന്റെ അപകട മരണം... പദീപ് സഞ്ചരിച്ച റൂട്ടും, ലോറി സഞ്ചരിച്ച റൂട്ടും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങി പൊലീസ്

മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപിന്റെ അപകട മരണം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി പ്രദീപ് സഞ്ചരിച്ച റൂട്ടും, ലോറി സഞ്ചരിച്ച റൂട്ടും പോലീസ് വിശദമായി പരിശോധിക്കും. ഇവര്‍ രണ്ട് പേരും സഞ്ചരിച്ചിരുന്ന വഴി, സമയം, ദൂരം എന്നിവയാണ് പോലീസ് പരിശോധിക്കുക. ലോറി മനപൂര്‍വം പ്രദീപിന്റെ വാഹനത്തെ പിന്തുടര്‍ന്നോ എന്നും അന്വേഷിക്കും. എസ്.വി പ്രദീപ് കുമാറിന്റെ അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത് ഭയന്നിട്ടെന്ന് െ്രെഡവര്‍ ജോയിയുടെ മൊഴി നല്‍കിയിരുന്നു. അപകട സമയത്ത് ഉടമ മോഹനനും ഒപ്പമുണ്ടായിരുന്നുവെന്നും ജോയ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്ക് ഇത് നയിക്കുമോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha