കോട്ടയത്ത് എം.സി. റോഡില്‍ അടിച്ചിറയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്ക്, നാലുപേരുടെ നില ഗുരുതരം, ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, തമിഴ്നാട് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്

കോട്ടയത്ത് എം.സി. റോഡില്‍ അടിച്ചിറയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം. തമിഴ്നാട് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. പെരുമ്പാവരിലേക്കു പോകുകയായിരുന്ന വസ്ത്രവ്യാപാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അടിച്ചിറയില്‍ വച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പതിനാലോളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റ 11 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്, നാബൂര്‍ മൊയ്ദീന്‍ എന്നിവര്‍ക്കും സുലൈബാ എന്ന സ്ത്രീയുമാണു മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ഇവരുടെ പരുക്കു ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണു പുറത്തെടുത്തത്. തമിഴ്നാട്ടുകാരായ ഇവര്‍ പെരുമ്പാവൂരില്‍ താമസിച്ചു വ്യാപാരം നടത്തിവരികയായിരുന്നു. ട്രാവലറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണു വിലയിരുത്തല്‍.
https://www.facebook.com/Malayalivartha