നെല്ലിയാമ്ബതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒരാള്‍ മരിച്ചു

പാലക്കാട് നെല്ലിയാമ്ബതിയില്‍ കൊക്കയില്‍ വീണ് കാണാതായ ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശി സന്ദീപാണ് മരിച്ചത്. കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സീതാര്‍കുണ്ട് വ്യൂപോയിന്റിലാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇവിടെ എത്തിയ സന്ദീപും രഘുനന്ദനും മൂവായിരം അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. രഘുനന്ദനെ ഇന്നലെ രാത്രിയില്‍ വനത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവില്‍ ഐടി കമ്ബനിയിലെ ജീവനക്കാരായിരുന്നു രഘുനന്ദനും സന്ദീപും
https://www.facebook.com/Malayalivartha