Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

തലയില്‍ കൈവച്ച് പോലീസ്... 51കാരിയെ 29 കാരന്‍ ഭര്‍ത്താവ് ഷോക്കടിപ്പിച്ചു കൊന്ന കേസില്‍ ഒന്നും മനസിലാകാതെ നാട്ടുകാര്‍; ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട 51കാരിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ഉറച്ചതെങ്കിലും ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നീരസം തുടങ്ങി; ഭാര്യയെ വേണ്ടെങ്കിലും സ്വത്ത് വേണമെന്നായതോടെ കാര്യങ്ങള്‍ കൈവിട്ടു

27 DECEMBER 2020 08:09 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

ക്രിസ്തുമസ് ദിനത്തില്‍ വളരെ അമ്പരപ്പെടുത്തുന്ന സംഭവമാണ് തിരുവനന്തപുരം കാരക്കോണത്തിനടുത്ത് ത്രേസ്യാപുരത്ത് നടന്നത്. ക്രിസ്തുമസ് ആഘോഷത്തിനൊരുക്കിയ ദീപാലങ്കാരത്തില്‍ വൈദ്യുതി കെണിയൊരുക്കി 51 കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി.. 29 കാരനായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം അരുണിനെ ഇന്ന് അറസ്റ്റ് ചെയ്യും.

ത്രേസ്യാപുരം പ്ലാങ്കാലവിള ഫിലോമിനയുടെ മകള്‍ ശാഖാകുമാരിയാണ് (51) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (29) കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ശാഖയുടെ പേരിലുള്ള എട്ടേക്കര്‍ ഭൂമിയും വീടും ആഭരണങ്ങളും തട്ടിയെടുക്കാനാണ് കൊല നടത്തിയത്. കാരക്കോണത്ത് ഫെയര്‍ ആന്‍ഡ് ഫാഷന്‍ എന്നപേരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു ശാഖ.

രണ്ടു മാസം മുമ്പായിരുന്നു ശാഖ മുന്‍കൈയെടുത്ത് വിവാഹം നടത്തിയത്. അരുണിന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. കൊലപാതകം നടന്ന ഭാര്യയുടെ വസതിയിലായിരുന്നു അന്നുമുതല്‍ താമസം. ക്രിസ്മസ് അലങ്കാരവിളക്കുകള്‍ തെളിക്കാന്‍ വൈദ്യുതി മീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇതുപയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ശാസ്ത്രീയ പരിശോധനയിലേ ഇക്കാര്യം വ്യക്തമാവൂ. വൈദ്യുതാലങ്കാരത്തില്‍ നിന്ന് പുലര്‍ച്ചെ ഷോക്കേറ്റെന്നാണ് കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ അരുണ്‍ പറഞ്ഞത്. എന്നാല്‍ മരണം വളരെ നേരത്തെ സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതോടെ, ആശുപത്രി അധികൃതര്‍ അരുണിനെ തടഞ്ഞുവച്ച് വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു.

മാതാവിനെ കരമനയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയപ്പോഴാണ് 51 കാരിയായ 29 കാരനായ അരുണിനെ പരിചയപ്പെട്ടത്. അതു പ്രണയമായി. മതാചാര പ്രകാരം ത്രേസ്യാപുരത്തെ കത്തോലിക്കാ പള്ളിയില്‍ വച്ച് രണ്ടുമാസം മുന്‍പായിരുന്നു വിവാഹം. ശാഖയുടെ ആദ്യ വിവാഹമായിരുന്നു. വിവാഹത്തിന് പത്തുലക്ഷം രൂപയും കാറും അരുണിന് നല്‍കി. വിവാഹസമയത്ത് ശാഖ ധരിച്ചിരുന്ന അഞ്ചര ലക്ഷത്തിന്റെ ഡയമണ്ട് നെക്‌ലെസ് ഇപ്പോള്‍ കാണാതായിട്ടുണ്ട്. ശാഖയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയുംനേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് സുഹൃത്തുക്കള്‍ മാത്രമാണെത്തിയത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. ഇതു നാട്ടുകാരില്‍ സംശയമുണര്‍ത്തിയിരുന്നു. വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അരുണ്‍ ശ്രമിച്ചിരുന്നതായും നാട്ടുകാര്‍ മൊഴിനല്‍കി.

വിവാഹദിവസം തന്നെ ശാഖയുമായി ഉടക്കിലായിരുന്നു അരുണ്‍. റിസപ്ഷനിടെ ഇറങ്ങിപ്പോയ അരുണ്‍ കാറുമായി സമീപ പ്രദേശങ്ങളില്‍ കറങ്ങുകയായിരുന്നു. പിന്നീട് അസ്വാരസ്യങ്ങള്‍ പതിവായി. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. വിവാഹഫോട്ടോ ശാഖ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചതോടെ വഴക്ക് രൂക്ഷമായി. ഫോട്ടോ കണ്ട് കൂട്ടുകാര്‍ തന്നെ അപമാനിച്ചെന്നു പറഞ്ഞായിരുന്നു വഴക്ക്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ ചൊല്ലിയും വഴക്കായിരുന്നു. ഇവര്‍ തമ്മില്‍ ആഴ്ചകളായി വഴക്കാണെന്ന് മൂന്ന് മാസമായി ശാഖയുടെ വീട്ടിലുണ്ടായിരുന്ന ഹോംനഴ്‌സ് രേഷ്മ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഭൂസ്വത്തില്‍ കണ്ണുവച്ചായിരുന്നു ശാഖയെ വിവാഹം ചെയ്തതെങ്കിലും തമ്മില്‍ വഴക്ക് പതിവായിരുന്നു. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു സംശയങ്ങളുണ്ടായിരുന്നു. ഷോക്കേല്‍പിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുണ്‍ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (31 minutes ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (44 minutes ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (2 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (2 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (2 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (3 hours ago)

SNAKE എന്തൊരു അവസ്ഥ  (3 hours ago)

നടുക്കം മാറാതെ സഹപാഠി  (3 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (4 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (4 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (4 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (5 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (6 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (7 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (7 hours ago)

Malayali Vartha Recommends