Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പള്ളിയിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് മലങ്കര ഡാമില്‍ ആളു പോയെന്ന വിവരമറിഞ്ഞത്, രക്ഷപ്പെടുത്താന്‍ കുതിക്കുന്നതിനിടയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു സിനാജ് വെള്ളത്തിലേക്ക് എടുത്തു ചാടി, ഒറ്റശ്വാസത്തില്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തി, രണ്ടാള്‍ താഴ്ചയുള്ള സ്ഥലത്ത് ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലില്‍ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു, പക്ഷെ ജീവന്‍ രക്ഷിക്കാനായില്ലെന്ന സങ്കടത്തോടെ സിനാജ്

27 DECEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

കുളിക്കുന്നതിനിടെ മലങ്കര ജലാശയത്തില്‍ മുങ്ങി മരിച്ച കരയ്‌ക്കെത്തിച്ചത് പ്രദേശവാസിയായ പാറയ്ക്കല്‍ സിനാജ് (പി.എ.ഷിഹാബുദ്ദീന്‍). പള്ളിയിലേക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് മലങ്കര ഡാമില്‍ ആളു പോയെന്ന വിവരം ലഭിച്ചതെന്ന് സിനാജ് പറഞ്ഞു. സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിച്ചു. പിന്നീടാണ് അതൊരു സിനിമാ നടന്‍ ആയിരുന്നെന്ന് അറിയുന്നതെന്നും തടിപ്പണിക്കാരനായ സിനാജ് പറഞ്ഞു.

രക്ഷപ്പെടുത്താന്‍ കുതിക്കുന്നതിനിടയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു സിനാജ് വെള്ളത്തിലേക്ക് എടുത്തു ചാടി. അടിത്തട്ടില്‍ നിന്നും അനിലിനെ കരയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ലെന്ന് സിനാജ് സങ്കടത്തോടെ പറയുന്നു. ''പള്ളിയില്‍ പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്‌ബോഴാണ് ഫോണ്‍ വിളി എത്തുന്നത്. മലങ്കര ഡാമില്‍ ആളു പോയി. ഇത്രേം കേട്ടപ്പോള്‍ തന്നെ വണ്ടിയെടുത്തു.

 

ആളുടെ ജീവന്‍ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിച്ചു...പിന്നീടാണ് അതൊരു സിനിമാ നടന്‍ ആയിരുന്നെന്ന് അറിയുന്നത് ''വെള്ളി വൈകിട്ട് 6 മണിയോടെയാണു ഫോണ്‍ കോള്‍ വരുന്നത്. എംവിഐപിയിലെ സജീവിന്റേതായിരുന്നു കോള്‍. മലങ്കര ജലാശയത്തില്‍ ഡാമിനു സമീപം ഒരാള്‍ അപകടത്തില്‍ പെട്ടു എന്നായിരുന്നു കോള്‍. പിന്നെ ഒന്നും നോക്കിയില്ല.
ബൈക്കില്‍ ചീറിപ്പാഞ്ഞ് മുട്ടം റൂട്ടിലേക്കു തിരിച്ചു. ബൈക്ക് ഓടിക്കുന്നതിനിടെ തന്നെ അപകടം നടന്ന കൃത്യ സ്ഥലവും മനസ്സിലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം നടന്ന സ്‌പോട്ടിലെത്തി. ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി അപകടസ്ഥലത്തേക്ക് ഓടുന്നതിനിടെ തന്നെ ഷര്‍ട്ടും മുണ്ടും ഊരി എറിഞ്ഞു. അവിടെ കൂടിനില്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കെടുത്തു ചാടി. ഒറ്റശ്വാസത്തില്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തി.

രണ്ടാള്‍ താഴ്ചയുള്ള സ്ഥലത്ത് ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലില്‍ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു. സിനിമാ താരമാണെന്നു പിന്നീട് അവിടെ കൂടിനിന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. നടന്റെ സുഹൃത്തുക്കള്‍ പിന്നീട് നല്ലൊരു തുകയുമായി തന്നെ കാണാന്‍ എത്തിയെങ്കിലും അതു നിരസിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (16 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (28 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (38 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (59 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends