Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

കർശനമായി പറഞ്ഞേക്കാം, പിണറായിയെ തൊട്ടുകളിക്കരുത്- ചെന്നിത്തലയോട്  ഹൈക്കമാന്റ് 

27 DECEMBER 2020 02:06 PM IST
മലയാളി വാര്‍ത്ത
കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഞായറാഴ്ച  സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ  സി പി എം നേതാക്കളെയാ ഇടതുമുന്നണിയെയോ കടന്നാക്രമിക്കുന്ന സമീപിക്കുന്ന സമീപനം ഭാവിയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കരുതെന്ന വ്യക്തമായ സൂചന നൽകും.   തിരുവനന്തപുരം ഡി. സി.സി. പ്രസിഡന്റിനെ വരെ മാറ്റി കൊണ്ട് ഒരു പുതിയ മുഖഛായ സ്യഷടിക്കാനായിരിക്കും താരിഖ് അൻവർ ശ്രമിക്കുക.ഇടതുമുന്നണിക്ക്  ദോഷം ചെയ്യാത്ത തീരുമാനങ്ങളായിരിക്കും അദ്ദേഹം സ്വീകരിക്കുക.    ബി ജെപി ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന പിണറായി വിജയനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പൂർണമായും കോൺഗ്രസ്  ദേശീയ നേതൃത്വം കൊക്കിനടിയിൽ ഒതുക്കി നിർത്തും. സ്വർണ്ണകേസ് ഉൾപ്പെടെ പിണറായി സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളിലൊന്നും ഭാവിയിൽ ഒരു വാദപ്രതിവാദവും വേണ്ടെന്നാണ്  കോൺഗ്രസ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.   മുല്ലപ്പള്ളിയും ചെന്നിത്തലയും ചേർന്ന് ഇടതുമുന്നണി സർക്കാരിനെതീരെ നടത്തിയ പ്രചരണങ്ങളാണ് ഇടതുമുന്നണിയെ ഇത്രയും വലിയ വിജയത്തിലെത്തിച്ചതെന്ന് കോൺഗ്രസ് ഹൈക്കമാന്റ് കരുതുന്നു. പിണറായിക്കെതിരായ ആരോപണങ്ങളൊന്നും കേരളം വിശ്വസിക്കുന്നില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിനോട് അകന്നു. ചെന്നിത്തലയും  മുല്ലപ്പള്ളിയും പാർട്ടിയെ നയിക്കാൻ അപ്രാപ്തരാണെന്നും ഹൈക്കമാന്റ് കരുതുന്നു. എന്നാൽ സുധീരനെ കെ. പി  സി സി അധ്യക്ഷസ്ഥാനത്ത് നിന്നും നീക്കിയത് പോലെ മുല്ലപ്പള്ളിയെ നീക്കാൻ ഹൈക്കമാന്റ് ആലോചിക്കുന്നില്ല. സുധീരനെ മാറ്റിയതിന്റെ പഴി ഇപ്പോഴും ഹൈക്കമാന്റിന് മാറിയിട്ടില്ല. കാരണം സുധീരനും മുല്ലപ്പള്ളിയുമൊക്കെ നല്ല വ്യക്തിത്വമുള്ള നേതാക്കളാണ്. അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വങ്ങളെ തള്ളികളയാൻ ഹൈക്കമാന്റ് തയ്യാറല്ല. കാരണം കോൺഗ്രസ്സിൽ ഏറെ പേരും അഴിമതി ആരോപണ വിധേയരാണ്.    തദ്ദേശതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നാണ് സംസ്ഥാനകോൺഗ്രസിലെ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നത്. നേതൃമാറ്റ ആവശ്യം ശക്തമായിരിക്കെയാണ് താരിഖ് അൻവറിന്റെ  സന്ദർശനം.
കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളിയോടും ഹസ്സനോടുമാണ് എതിർപ്പ്. ഇരുവരെയും മാറ്റണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷനെ തൽക്കാലം മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രനിലപാട്. എന്നാൽ രാഷ്ട്രീയകാര്യസമിതി പ്രതിനിധികൾ ഉൾപ്പടെ മുല്ലപ്പള്ളിക്കെതിരെ നിലപാട് എടുത്തേക്കും. യുഡിഎഫ് കൺവീനർ എം എം ഹസ്സനെതിരെയും വിമർശനമുയരും.

ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്. തെരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രമുള്ളതിനാൽ പുനസംഘടന ഏങ്ങനെയാകുമെന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രശ്നം. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും, എംഎൽഎമാരും എംപിമാരുമായിട്ട് ഒറ്റക്കൊറ്റക്കാണ് താരിഖ് അൻവർ ചർച്ച നടത്തുക. അതിന് ശേഷമാകും മാറ്റങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.      കോൺഗ്രസ് കേരളത്തിൽ ഇല്ലാതായാലും സിപി എമ്മും ഇടതുമുന്നണിയും  ഇല്ലാതാകരുതെന്ന   നിർദ്ദേശമാണ് ഹൈക്കമാന്റ് നൽകിയിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ബി ജെ പിയാണ് പ്രധാന ശുതു.  ബി ജെ പിയെ എതിർക്കാൻ ചെന്നിത്തലയെക്കാളും നല്ലത് പിണറായിയാണെന്ന് ഹൈക്കമാന്റ് കരുതുന്നു.  അതു മുന്നിൽ കണ്ടുകൊണ്ടാണ് പുതിയ നീക്കം.    "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (15 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (27 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (37 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (58 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends