Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

വീ​ട്ടി​ലി​രു​ന്നു പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് സ​ന്ദേ​ശം വാ​ട്സ്ആപ്പിൽ വ​ന്നി​ട്ടു​ണ്ടോ.? സ​ന്ദേ​ശ​ത്തി​നൊ​പ്പം വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ഫോൺ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങൾക്കകം കാലിയാകും ....സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മുന്നറിയിപ്പുമായി കേ​ര​ള പോ​ലീ​സ്

27 DECEMBER 2020 01:20 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലമായതോടെ എല്ലാവരും വർക്ക് അറ്റ് ഹോം എന്ന അവസ്ഥയിൽ എത്തിച്ചേർന്നു.. ഇതോടെ തട്ടിപ്പിനും പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നു... വീട്ടിലിരുന്നു പാർട്ട് ടൈമായി ജോലി ചെയ്‌താൽ ദിവസം ആയിരങ്ങൾ സമ്പാദിക്കാമെന്നാണ് വാഗ്‌ദാനം ..

വീ​ട്ടി​ലി​രു​ന്ന് പ​ണം സമ്പാദിക്കാ​മെ​ന്നുള്ള ജോ​ലി വാ​ഗ്ദാ​നം സന്ദേശമായി എത്തുന്നത് ​ വാ​ട്സ്ആ​പ്പിലൂടെയാണ്..സന്ദേശത്തോടൊപ്പമുള്ള ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാ​മെ​ന്നും ത​ട്ടി​പ്പു​കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കാ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

വീ​ട്ടി​ലി​രു​ന്ന് പ​ണം സമ്പാദിക്കാൻ ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി വാ​ട്സ്ആ​പ് മു​ഖേ​ന പു​തി​യ ത​ട്ടി​പ്പ്

ശ്ര​ദ്ധി​ക്കു​ക. വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി അ​വ​സ​ര​ങ്ങ​ളാ​ണ് ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ ഓ​ഫ​ർ. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട പ​ല​രും വ​രു​മാ​ന​മി​ല്ലാ​തെ എ​ന്തെ​ങ്കി​ലും ഒ​രു ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

“There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.”

ഇ​ത്ത​രം മെ​സേ​ജു​ക​ളാ​ണ് വാ​ട്സ്ആ​പ്പി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 30 മി​നി​റ്റ് മാ​ത്രം നി​ങ്ങ​ൾ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്താ​ൽ മ​തി, 3000 രൂ​പ​യാ​ണ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ശ​ന്പ​ളം. നി​ര​വ​ധി​പേ​രാ​ണ് ഈ ​ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ള്ള​ത്. മെ​സ്‌​സേ​ജി​ന് താ​ഴെ ഒ​രു ലി​ങ്കും ത​ന്നി​ട്ടു​ണ്ടാ​വും.

ഈ ​ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് ആ​ക്ടി​വേ​റ്റ് അ​യാ​ൽ നി​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ഡാ​റ്റ​യും കോ​ണ്ടാ​ക്ടു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ടേ​ക്കാം. ത​ട്ടി​പ്പു​കാ​ർ​ക്ക് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് ലോ​ഗൗ​ട്ട് ചെ​യ്യ​പ്പെ​ടാ​നും ഇ​ട​യു​ണ്ട്.

ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​നെ​തി​രെ വാ​ട്സ്ആ​പ്പ് നി​ര​വ​ധി സെ​ക്യൂ​രി​റ്റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​യും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഓ​ണ്‍​ലൈ​ൻ ഫ്രോഡു​ക​ൾ ഓ​രോ ദി​വ​സ​വും പു​തി​യ പു​തി​യ മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്.ഇ​ത്ത​രം പാ​ർ​ട്ട് ടൈം ​ജോ​ലി ഓ​ഫ​ർ ചെ​യ്യു​ന്ന മെ​സേ​ജു​കളിൽ വിശ്വസിച്ച് ധാ​രാ​ളം പേർ തട്ടിപ്പിന് ഇരയാകുന്നുണ്ട് ..

ഇ​ത്ത​രം മെ​സേ​ജു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യും വാ​ക്യ​ങ്ങ​ളും വായിക്കുമ്പോൾ തന്നെ പ്രത്യേക ഘടനയോ ഉള്ളടക്കാമോ ഇല്ലാതെ തികച്ചും അനൗപചാരികമായി എഴുതിയിരിക്കുന്ന ഇത്തരം സന്ദേശങ്ങൾ വായിക്കുമ്പോൾ തന്നെ മനസ്സിലാക്കുക എന്നാണ് തട്ടിപ്പിന് ഇരയാവാതിരിക്കാൻ വേണ്ടത്

കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തി​ൽ നി​ന്ന​ല്ല ഇ​ത്ത​രം മെ​സേ​ജു​ക​ൾ വ​രു​ന്നത് . പ്ര​ശ​സ്ത​രാ​യ പ​ല കമ്പനികളുടെയും പേ​രി​ലാ​യി​രി​ക്കും മെ​സേ​ജ് വ​രു​ക. ഇ​ത്ത​രം ലി​ങ്കു​ക​ൾ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്തു​ക. മിക്കവാറും പ്രശസ്തമായ കമ്പനികളുടെ പേരിനോട് വളരെ അധികം സാദൃശ്യമുള്ളതായിരിക്കും ഇത്തരം കമ്പനികൾ

ഇ​ത്ത​രം മെ​സേ​ജു​ക​ൾ ല​ഭി​ച്ചാ​ൽ ഏ​ത് കോ​ണ്ടാ​ക്ടി​ൽ നി​ന്നാ​ണോ ല​ഭി​ച്ച​ത് ആ ​നമ്പർ ഉടൻതന്നെ ബ്ലോ​ക്ക് ചെ​യ്യു​ക. ത​ട്ടി​പ്പി​നെ​തി​രെ അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ലോ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (18 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (39 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (5 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends