കോഴിക്കോട് വന്‍തീപിടുത്തം..... ചെറുവണ്ണൂരില്‍ ആക്രി കടയ്ക്ക് തീപിടിച്ചു, കാര്‍ ഷോറൂമിന് സമീപത്തെ ആക്രി കടയിലാണ് തീ പടര്‍ന്നത്, അഗ്നി രക്ഷാ സേന തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം. കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപടര്‍ന്നത്. കോഴിക്കോട് ചെറുവണ്ണൂരില്‍ അമാന ടയോട്ട ഷോറൂമിന് സമീപത്തായിട്ടാണ് വന്‍ തീപിടുത്തമുണ്ടായത്. പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. തൊട്ടടുത്ത ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്.
മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകള്‍ കൂടി എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂര്‍ എന്നത് ആശ്വാസമാണ്. ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ചെറുവണ്ണൂരില്‍ പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha