പാലക്കാട് ദുരഭിമാനകൊലക്കിരയായ അനീഷിന്റെ കുടുംബം തീരാ വേദനയോടെ..... മരുമകളായല്ല മകളായിത്തന്നെ ഹരിതയെ നോക്കുമെന്നു അനീഷിന്റെ പിതാവ്... ഏട്ടനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഹരിത

പാലക്കാട് ദുരഭിമാനകൊലക്കിരയായ അനീഷിന്റെ കുടുംബം തീരാ വേദനയോടെ..... മരുമകളായല്ല മകളായിത്തന്നെ ഹരിതയെ നോക്കുമെന്നു അനീഷിന്റെ പിതാവ്... ഏട്ടനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യമെന്ന് ഹരിത.
ഹരിത അനീഷിനൊപ്പം മൂന്നുമാസം മുന്‍പാണ് പാലക്കാട് തേങ്കുറുശിയിലെ ഈ വീട്ടിലെത്തിയത്. വീട്ടുകാര്‍ വേറെ കല്യാണം ആലോചിക്കുന്നതിനിടെയായിരുന്നു ഹരിത വീടു വിട്ടു പോയത്. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാമ്പത്തികത്തിലും ജാതിയിലും മുന്നോക്കമായിരുന്നു ഹരിതയുടെ കുടുംബം. ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പ്രതിസ്ഥാനത്തുള്ളത്. ഏട്ടനെ കൊന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് ഇനി ലക്ഷ്യം. ഒപ്പം ബിബിഎ പഠനം പൂര്‍ത്തിയാക്കണം.
ജോലി ചെയ്ത് വരുമാനം ഉണ്ടാക്കണം' ഹരിത പറയുന്നു. വീട്ടില്‍ നിന്ന് സ്വത്ത് ആവശ്യപ്പെട്ടിട്ടില്ലെന്നും ഹരിത പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
"
https://www.facebook.com/Malayalivartha