ഭരണം പിടിച്ചു, പിന്നാലെ രാജി; ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണ വേണ്ട; എല്‍.ഡി.എഫ് പഞ്ചായത്തു പ്രസിഡന്റുമാര്‍ രാജി വയ്ക്കുന്നു; തിരുവനന്തപുരം പാങ്ങോടും പത്തനംതിട്ട കോട്ടാങ്ങലിലും പ്രസിഡന്റുമാര്‍ രാജി വച്ചു

പഞ്ചായത്തില്‍ ഭരണം പിടിച്ചതിന് പിന്നാലെ എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജി വയ്ക്കുന്നു. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എല്‍.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് രാജി വയ്ക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ രാജി സമര്‍പ്പിച്ചു കഴിഞ്ഞു.
തിരുവനന്തപുരം പാങ്ങോട്ട് എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം വേണ്ടെന്നു വച്ചു. പ്രസിഡന്റായതിനു പിന്നാലെ സിപിഎമ്മിലെ ദിലീപ് രാജിവച്ചു. പാങ്ങോട് പഞ്ചായത്തിലാണ് 2 എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ സിപിഎമ്മിലെ ദിലീപ് പ്രസിഡന്റായത്. സിപിഎം 8, കോണ്‍ഗ്രസ് 7, എസ്ഡിപിഐ 2, വെല്‍ഫെയര്‍ പാര്‍ട്ടി 2 എന്നിങ്ങനെയാണ് ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിലെ കക്ഷിനില. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥിക്ക് എസ്ഡിപിഐ അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. കോണ്‍ഗ്രസിലെ എം.എം.ഷാഫി 9 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎമ്മിലെ ദിലീപ് 10 വോട്ടുകള്‍ നേടി.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു. എസ്.ഡി.പി.ഐയുടെ വോട്ടുകള്‍ നേടിയാണ് ബിനുജോസഫ് ഇവിടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ എസ്.ഡി.പി.ഐ. പിന്തുണയോടെ ഭരണം വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം രാജിവെയ്ക്കുകയായിരുന്നു.
റാന്നി പഞ്ചായത്തില്‍ ബി.ജെ.പിയുടെ പിന്തുണയോടെ പ്രസിഡന്റായ എല്‍.ഡി.എഫിലെ ശോഭ ചാര്‍ളിയും ഉടന്‍ രാജി സമര്‍പ്പിക്കും. കേരള കോണ്‍ഗ്രസ് (എം) അംഗമായ ശോഭ ചാര്‍ളി രണ്ട് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. പിന്തുണയില്‍ ഭരണം വേണ്ടെന്ന സി.പി.എം. നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ പ്രസിഡന്റ് പദം രാജിവെക്കുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വവും രാജിവെയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ചിറ്റാര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. പിന്തുണയോടെ കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.ഡി.എഫിന്റെ അനൗദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന സജി കുളത്തിങ്കലാണ് എല്‍.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായത്. യു.ഡി.എഫില്‍നിന്ന് സജി ഉള്‍പ്പെടെ രണ്ട് പേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന എല്‍.ഡി.എഫ്. സജി കുളത്തിങ്കലിന് പിന്തുണ നല്‍കി അട്ടിമറി വിജയം നേടുകയായിരുന്നു.
ജില്ലാ പഞ്ചായത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സി.പി.ഐയുടെ രാജി. പി. രാജപ്പനായിരിക്കും ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ്. 16 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 12 ഇടത്തും വിജയം നേടിയാണ് എല്‍.ഡി.എഫ്. ഭരണം പിടിച്ചത്.
https://www.facebook.com/Malayalivartha


























