നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതില്‍ പൊലീസ് തിടുക്കം കാട്ടി; കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതില്‍ പൊലീസ് തിടുക്കം കാട്ടിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീ കൊളുത്തി ആത്മഹത്യ ചെയ്ത ദമ്ബതികളുടെ മക്കളെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് പ്രകാരം ഭൂമി കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജനും ഭാര്യയും പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെയാണ് പൊള്ളലേറ്റ് മരിച്ചത്. ലൈറ്റര്‍ കത്തിച്ചത് പൊലീസ് തട്ടിമാറ്റുന്നതിനിടെയായിരുന്നു ഇവര്‍ക്ക് പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ രാജനും രാത്രിയില്‍ ഭാര്യ അമ്ബിളിയും മരിച്ചു.
https://www.facebook.com/Malayalivartha


























