Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

സ്‌കൂളുകള്‍ ജനുവരി ഒന്നു മുതല്‍ തുറക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

30 DECEMBER 2020 07:49 PM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ജനുവരി ഒന്നു മുതല്‍ തുറക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ കോവിഡ്മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് 2021 മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പൊതു പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഡിജിറ്റല്‍ ക്ലാസ്സുകളുടെ റിവിഷന്‍, കുട്ടികള്‍ക്കുള്ള സംശയ ദൂരീകരണം, മാതൃകാ പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ കുട്ടികള്‍ക്ക് 2021 ജനുവരി 1 മുതല്‍ സ്‌കൂളുകളില്‍ എത്തിച്ചേരാം. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഏതെങ്കിലും കാരണത്താല്‍ സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ക്ലാസ്സ്‌റൂം, വാട്‌സ് ആപ്പ് പോലെയുള്ളസാമൂഹ്യമാധ്യമങ്ങള്‍ വഴി ക്ലാസ് നല്‍കണമെന്നും അധ്യാപര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1. ആദ്യഘട്ടത്തില്‍ ഒരു സമയം പരമാവധി 50% കുട്ടികളെ മാത്രമേ സ്‌കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളൂ.

2. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കേതാണ്.

3. 10, +2 തലത്തില്‍ പ്രത്യേകം പ്രത്യേകമായി 300 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു സമയം 50% വരെ കുട്ടികള്‍ ഹാജരാകാവുന്നതാണ്.അതില്‍ക്കൂടുതലുള്ള സ്‌കൂളുകളില്‍ ഒരുസമയം 25% കുട്ടികള്‍ ഹാജരാകുന്നതാണ് ഉചിതം.

4. കുട്ടികള്‍ സ്‌കൂളിലേക്കു വരുന്ന ആദ്യത്തെ ആഴ്ചയില്‍ സ്‌കൂള്‍തലത്തിലെ സമയക്രമം ക്രമീകരിക്കാവുന്നതാണ്.

5. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അദ്ധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍), രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്വാറന്റൈനില്‍ ഉള്ളവര്‍ എന്നിവര്‍
ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്‌കൂളുകളില്‍ ഹാജരാകാന്‍ പാടുള്ളൂ. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ സ്‌കൂളുകളില്‍ വരാതിരിക്കുന്നതാണ് അഭികാമ്യം.

6. സ്‌കൂളുകളില്‍ മതിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണം.
7. സ്‌കൂള്‍ പരിസരം, ഫര്‍ണീച്ചറുകള്‍, സ്‌റ്റേഷനറി, സ്‌റ്റോര്‍ റൂം, വാട്ടര്‍ ടാങ്ക്, അടുക്കള,കാന്റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.

8. കോവിഡ് 19നൊപ്പം ജലജന്യരോഗങ്ങളും തുടങ്ങിയിട്ടുള്ളതിനാല്‍ കുടിവെള്ളടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും അണുവിമുക്തമാക്കേതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേതാണ്.

9. സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റില്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കേണ്ടതാണ്.

10. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം കുട്ടികള്‍ ക്ലാസ്സുകളില്‍ ഇരിക്കേണ്ടത്. സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.

11. പൊതുജന സമ്ബര്‍ക്കം വരുന്ന സ്ഥലങ്ങള്‍, ഓഫീസ് റൂം, തുടങ്ങിയ സ്ഥലങ്ങളിലും മേല്‍പ്പറഞ്ഞ രീതിയില്‍ അകലം പാലിക്കേണ്ടതാണ്.

12. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്‌റൂമിന് പുറത്ത്, സ്‌കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തേതാണ്.

14. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാസൗകര്യം ഒരുക്കണം

15. സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുക. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്ബ് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുക. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വാഹനത്തിന്റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടാതിരിക്കുക. എല്ലാ ജനാലകളും തുറന്നിടാന്‍ ശ്രദ്ധിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (7 minutes ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (9 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (40 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (57 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (58 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

Malayali Vartha Recommends