അന്വേഷണം തുടങ്ങിയപ്പോള്‍... സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ തട്ടിപ്പ് സംവിധാനം കേരളത്തില്‍ എത്ര പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതെന്നറിയാതെ ഇരുട്ടില്‍ തപ്പി കേരള പോലീസ്

സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരകണക്കിന് സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനം നല്‍കിയിട്ടുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ക്ക് ഇത്തരത്തില്‍ സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന തൈട്ടിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നറിയുന്നു.
സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേവ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തലസ്ഥാനത്തെ തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന എഡ്യൂക്കേഷണല്‍ ഗൈഡന്‍സ് സെന്റര്‍ എന്ന സ്ഥാപനമായിരുന്നു സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഇടനിലക്കാരായതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലക്ഷങ്ങളാണ് സര്‍ട്ടിഫിക്കേറ്റിന് ഈടാക്കിയിരുന്നത് . തൈക്കാട്ടെ സ്ഥാപനം സര്‍ട്ടിഫിക്കേറ്റ് അച്ചടിച്ച് നല്‍കിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നു.
ഒറ്റ നോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നുന്ന സര്‍ട്ടിഫിക്കേറ്റാണ് സ്വപ്നയുടേത്.സര്‍വകലാശാല സാധാരണ നല്‍കുന്ന സര്‍ട്ടിഫിക്കേറ്റില്‍ വലിയ വ്യത്യാസമൊന്നും വരുത്താതെയാണ് സ്വപ്നയുടെ സര്‍ട്ടിഫിക്കേറ്റും തയ്യാറാക്കിയിരിക്കുന്നത്. ഇത് നഗരത്തിലെ ഒരു സ്ഥാപനത്തിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമില്ല. അപ്പോള്‍ ഇതിനു പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് ആരാണ് നേതൃത്വം നല്‍കിയതെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സ്വപ്നക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തമുണ്ടായിരുന്നോ എന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്ന് നേരത്തെ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
അതേസമയം, തൈക്കാട് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 2017ല്‍ പൂട്ടിപ്പോയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ മറ്റുപലര്‍ക്കും ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന വിവരത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പറയാതിരിക്കുന്നതാണ് ഉത്തമമെന്ന അഭിപ്രായവും ചില ഉദ്യോഗസ്ഥര്‍ക്കുണ്ട്. സ്ഥാപനം പൂട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുക എളുപ്പമല്ലെന്നാണ് അന്വേഷണത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്
സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന പലരും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രൊമോഷനും മറ്റും നേടിയതായി മുമ്പേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വരെ വ്യാജസര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ വിദ്വാന്‍മാര്‍ നിരവധിയുണ്ട്. അടുത്ത കാലം വരെ സര്‍ട്ടിഫിക്കേറ്റിനെ കുറിച്ച് വിശദമായ പരിശോധന നടത്തുന്ന പതിവുണ്ടായിരുന്നില്ല. സ്വപ്നയുടെ കള്ള സര്‍ട്ടിഫിക്കേറ്റ് പുറത്തു വന്ന ശേഷമാണ് സെക്രട്ടേറിയയില്‍ ഉള്‍പ്പെടെ സര്‍ട്ടിഫിക്കേറ്റ് പരിശോധന കര്‍ശനമാക്കിയത്. എന്നാല്‍ പഴയ ജീവനക്കാരുടെ സര്‍ട്ടിഫിക്കേറ്റിനെ കുറിച്ച് അനന്തം അജ്ഞാതം എന്ന മട്ടില്‍ നീങ്ങുകയാണ് കാര്യങ്ങള്‍.
ജൂലൈ 13 നാണ് സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടു പോകാതെ കുറെക്കാലം പോലീസ് ഇരുട്ടില്‍ തപ്പിയിരുന്നു. ഡോ. ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയാണ് സ്വപ്നക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. എന്നാല്‍ ഇത്തരമൊരു സര്‍ട്ടിഫിക്കേറ്റ് തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് സര്‍വകലാശാലാ പോലീസിനെ അറിയിച്ചു. ശിവശങ്കര്‍ സ്വപ്നക്ക് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കാന്‍ സഹായിച്ചിരുന്നോ എന്ന പോലും പോലീസ് അന്വേഷിച്ചിട്ടില്ല.
അപ്പോഴും പൂട്ടി പോയ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് മിനക്കെടുന്നില്ല . സ്ഥാപനത്തിന് പിന്നില്‍ പ്രമുഖര്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. എന്നാല്‍ ഇതേ കുറിച്ചൊന്നും അന്വേഷണം നടക്കാനുള്ള സാധ്യത കുറവാണ്.
"
https://www.facebook.com/Malayalivartha