ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന യുദ്ധവിമാനം ധാക്കയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ചൈനീസ് പരിശീലന യുദ്ധവിമാനമായ എഫ്-7 ബിജിഐ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം ''മെക്കാനിക്കല്‍ തകരാര്‍'' സംഭവിക്കുകയും ഉത്തരധാക്കയിലെ ദിയാബാരിയി പ്രദേശത്തെ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജിന്റെ രണ്ട് നില കെട്ടിടത്തില്‍ ഇടിച്ചു വീഴുകയും ചെയ്തു.
മരണസംഖ്യ ഇപ്പോള്‍ 27 ആയെന്നും അതില്‍ 25 പേര്‍ കുട്ടികളാണെന്നും ബംഗ്‌ളാ ചീഫ് അഡൈ്വസര്‍ പ്രൊഫ: മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ് സൈദൂര്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 170 ഓളം പേര്‍ക്ക് പരിക്കേറ്റു, അവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം അപകടത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി സര്‍ക്കാര്‍ ചൊവ്വാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha