മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും...

മുന്‍ കേരളാ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനുമായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ് എന്ന് പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു.
ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത് അന്നത്തെ ചിത്രം ഉള്‍പ്പെടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണ കുറിപ്പ്. പ്രധാനമന്ത്രി തന്റെ വൈകാരിക അനുസ്മരണ കുറിപ്പ് മലയാളത്തിലാണ് പോസ്റ്റ് ചെയ്തത്.
'കേരളത്തിന്റെ മുന്‍മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ ജിയുടെ വിയോഗത്തില്‍ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വര്‍ഷങ്ങള്‍ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമര്‍പ്പിച്ചു. ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്. ഈ ദുഃഖവേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും ഒപ്പമാണ്''.ഇങ്ങനെയായിരുന്നു നരേന്ദ്ര മോദിയുടെ എക്‌സിലെ പോസ്റ്റ്.
''കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ശ്രീ വി.എസ്. അച്യുതാനന്ദന്‍ ജിയുടെ നിര്യാണത്തില്‍ ദുഃഖമുണ്ട്. തന്റെ ദീര്‍ഘകാല പൊതുജീവിതത്തില്‍,കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കുകയും, പ്രത്യേകിച്ച് അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു''. രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
അതേസമയം വിശ്രമജീവിതം നയിച്ചു വന്ന വി.എസിനെ ജൂണ്‍ 23നാണ് എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയായിരുന്നു അന്ത്യമുണ്ടായത്.
"
https://www.facebook.com/Malayalivartha