ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഓപ്പറേഷന്‍ സിന്ദൂര്‍ 100 ശതമാനം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാനും മോദി ആഹ്വാനം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈനിക ശക്തിയുടെ കരുത്ത് ലോകം കണ്ടുവെന്നും വര്‍ഷകാല സമ്മേളനം 'വിജയോത്സവ'മാക്കണമെന്നും മോദി പറഞ്ഞു. ശുഭാംശു ശുക്‌ളയുടെ ബഹിരാകാശ യാത്ര എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളില്‍ ഉത്സാഹമുണര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുന്ന കാലത്തിലേക്ക് അധികദൂരമില്ലെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി .
https://www.facebook.com/Malayalivartha