ഭക്ഷണത്തിലും ബാങ്ക് ഇടപാടിലും വരെ ഹലാല്‍ മുദ്ര; പുതിയ തരം ജീഹാദ് തന്ത്രം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്നും ഹലാല്‍ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണമെന്നും ആവശ്യം; വ്യാപകമായ തട്ടിപ്പും

കേരളത്തില്‍ ഭക്ഷണത്തില്‍ മാത്രമല്ല ബാങ്ക് ഇടപാടില്‍ വരെ ഹലാല്‍ മുദ്ര. ഇത് മത സാഹോദര്യത്തിനും സൗഹാര്‍ദ്ദത്തിനും വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. കേരളത്തില്‍ മാംസത്തിലും ഇതര ഉത്പന്നങ്ങളിലും ഹലാല്‍ മുദ്ര പതിപ്പിച്ചു പ്രചരിപ്പിക്കുന്നത് വ്യാപകമാണ്. ഇത് മത വിവേചനവും മതപരമായ അയിത്തം സൃഷ്ടിക്കുന്നതുമാണ് എന്നു മാത്രമല്ല വ്യാപാരമേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍ ഒളിച്ചു കടത്തുന്ന പുതിയ തരം ജിഹാദ് ആണ്. സ്വതന്ത്ര വ്യാപാരത്തെയും കച്ചവടക്കാരേയും സമ്മര്‍ദത്തില്‍ ആക്കാനും കീഴ്പ്പെടുത്താനുമുള്ളതാണ് ഈ നീക്കം. അനിസ്ലാമിക രാജ്യത്തില്‍ ഇസ്ലാം ചട്ടങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്, പുതിയ ഹലാല്‍ മുദ്രകളിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു ബ്രാഞ്ചില്‍ 'ശരീഅത്ത് നിയമപ്രകാരമുള്ള ബാങ്ക് ഇടപാടുകള്‍' എന്ന ബോര്‍ഡ് സ്ഥാപിച്ചതും ഇതേ പ്രവണതയാണെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തി.
ആസൂത്രിതമായ അറേബ്യന്‍വത്കരണമാണ് ഭാഷ, വേഷം, ഭക്ഷണം എന്നീ രംഗങ്ങളില്‍ നടപ്പാക്കുന്നത്. ഹലാല്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയ എറണാകുളം ജില്ലയിലെ കുറുമശ്ശേരിയില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ യോഗം ശക്തിയായി അപലപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്നും ഹലാല്‍ മുദ്ര പതിപ്പിച്ചുള്ള വിപണനം നിരോധിക്കണമെന്നും സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹലാല്‍ വിരുദ്ധ പ്രചരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതിന് പുറമേ ഹലാല്‍ എന്ന വാക്ക് ഉപയോഗിച്ച് വ്യാപകമായ തട്ടിപ്പും കേരളത്തില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഹലാല്‍ നിക്ഷേപങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവായത് കൊണ്ട് തന്നെ ഈ രീതിയിലുള്ള നിക്ഷേപങ്ങളും ഉപദേശകരും വിരളമാണ്. ഈ സാഹചര്യത്തെ മുതലെടുത്ത് കൊണ്ട് നിരവധി പേര്‍ ഇന്ന് വിപണിയിലുണ്ട്. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനം ഹലാല്‍ ബ്രാന്‍ഡില്‍ തട്ടിച്ചെടുത്തത് 2500 കോടി രൂപയോളമാണ്. കേരളത്തില്‍ ഹലാല്‍ മാതൃകാ നിക്ഷേപങ്ങള്‍ക്ക് പ്രധാനമായും ചുക്കാന്‍ പിടിക്കുന്നത് ചില സ്വര്‍ണ-വസ്ത്ര വ്യാപാര സ്ഥാപനങ്ങളാണ്. ഹലാല്‍ എന്ന ലേബലിലുള്ള നിക്ഷേപസമാഹരണമായത് കൊണ്ട് തന്നെ പലരും ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യാറില്ല. വിവാദമായ പല നിക്ഷേപ ഇടപാടുകളിലും ഹലാല്‍ നിക്ഷേപം എന്ന് കണ്ടാണ് നിക്ഷേപകരില്‍ നല്ലൊരു ഭാഗവും ഒഴുകിയെത്തിയത്.
കോടികള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പോലും വ്യക്തമായ കരാര്‍ ഉടമ്പടികളോ മറ്റ് അനുബന്ധ രേഖകളോ ഇക്കൂട്ടര്‍ നല്‍കാറില്ല. പല സ്ഥാപനങ്ങളും നിക്ഷേപകര്‍ക്ക് നിക്ഷേപത്തിനു ആനുപാതികമായ ചെക്ക് ആണ് നല്‍കി വരുന്നത്. ചെക്ക് ഇടപാടുകള്‍ക്ക് നിയമപരിരക്ഷ ഉണ്ടെങ്കിലും നിക്ഷേപകാര്യങ്ങള്‍ക്ക് ചെക്ക് സ്വീകരിക്കുന്നത് ഒട്ടും അഭികാമ്യമല്ല. സ്ഥാപനത്തിന്റെ ആസ്തികളില്‍ നിക്ഷേപകന് അവകാശം ഉന്നയിക്കത്തക്ക നിലയിലുള്ള യാതൊരുവിധ രേഖകളും ഇവര്‍ നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വായ്പ-ആസ്തി അനുപാതമോ (ഉലയ േഅലൈ േഞമശേീ), ബാലന്‍സ് ഷീറ്റോ പോലും കാണാതെയാണ് പലരും ഹലാല്‍ എന്ന ഒറ്റവാക്കില്‍ വിശ്വസിച്ച് തങ്ങളുടെ ജീവിത സമ്പാദ്യം ഇക്കൂട്ടര്‍ക്ക് നല്‍കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തുന്നതിന് റിസര്‍വ് ബാങ്കും സെബിയും വിലക്കേര്‍പ്പെടുത്തിയ നാട്ടിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം.
https://www.facebook.com/Malayalivartha