കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു.... കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതോടെ കുതിച്ചുയര്‍ന്ന വിലയില്‍ ഞെട്ടി സാധാരണക്കാര്‍

കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയര്‍ന്നത്. കിലോയ്ക്ക് 5000 രൂപ വരെയാണ് ഇപ്പോള്‍ വില. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കല്യാണങ്ങള്‍ നടത്തുന്ന സാധാരണക്കാര്‍ നെട്ടോട്ടത്തിലാണ് . കിലോയ്ക്ക് ഇത്രയയും വിലകൊടുത്ത് മുല്ലപ്പൂവ് വാങ്ങുക സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് .
വിലക്കയറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ ബംഗളുരുവില്‍ നിന്ന് വില കുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്. നിലവില്‍ ബുക്കിംഗ് അനുസരിച്ച് മാത്രമാണ് മുല്ലപ്പൂ കൊണ്ടു വരാറുള്ളത്.വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ല കൃഷിയുണ്ട്.
കനത്ത മഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞു പോയതാണ് തിരിച്ചടിയായത്. ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വില. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതും വില കുതിച്ചുയരാന്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha