ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ് ആരംഭിച്ചു....8.1 ഓവർ പിന്നിട്ടപ്പോൾ 25 റൺസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. അത്ര ശുഭകരമല്ല ഇന്ത്യയുടെ തുടക്കം. 8.1 ഓവർ പിന്നിട്ടപ്പോൾ 25 റൺസിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വിരാട് കോലി (0), രോഹിത് ശർമ (8), ശുഭ്മാൻ ഗിൽ (10) എന്നിവരെയാണ് നഷ്ടമായത്.
നാലാം ഓവറിൽ ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്തിൽ മാറ്റ് റെൻഷോ ക്യാച്ചെടുക്കുകയായിരുന്നു. ഒരു ഫോർ ഉൾപ്പെടെ 14 പന്തിൽ നിന്ന് എട്ട് റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ഏഴാം ഓവറിൽ വിരാട് കോലിയെ മിച്ചൽ സ്റ്റാർക്കും മടക്കി. കൂപ്പർ കനോലിക്ക് ക്യാച്ചായി പൂജ്യത്തിനാണ് മടങ്ങിയത്. കൂപ്പർ കനോലിക്കാണ് ക്യാച്ച്. പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നാഥൻ എലിസ് ഫിലിപ്പിന്റെ കൈകളിലേക്ക് നൽകിയതോടെ ഇന്ത്യ വലിയ പതർച്ച നേരിട്ടു. ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ആണ് ക്രീസിൽ.
ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി ഫൈനലിനുശേഷം വിരാട് കോലിയും രോഹിത് ശർമയും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ ആകർഷണം.
ഇന്ത്യയെ നയിക്കുന്നത് ശുഭ്മാൻ ഗില്ലാണ്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഇന്ത്യൻ നിരയിൽ നിതീഷ് കുമാർ റെഡ്ഡിക്ക് ഇത് ഏകദിനത്തിലെ അരങ്ങേറ്റമാണ്.
"
https://www.facebook.com/Malayalivartha