Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാന്‍ അവസരം: കെഎസ് യുഎം അപേക്ഷകള്‍ ക്ഷണിക്കുന്നു

20 OCTOBER 2025 03:49 PM IST
മലയാളി വാര്‍ത്ത
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ 2025 നോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അവസരമൊരുക്കുന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ നൂതനാശയക്കാരുമായി നേരിട്ട് ബന്ധപ്പെടാനും ബ്രാന്‍ഡ് സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ലാന്‍ഡ് സ്കേപ്പിന്‍റെ ഭാഗമാകാനും സംരംഭത്തിന്‍റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പങ്കാളികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായുള്ള വിവിധ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, ഉത്പന്ന ലോഞ്ചുകള്‍, നെറ്റ് വര്‍ക്കിംഗ് സോണുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍ തുടങ്ങിയവയുടെ ഭാഗമാകുന്നതിന് വ്യാവസായിക അസോസിയേഷനുകള്‍, കോര്‍പ്പറേറ്റുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ആക്സിലറേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഡിസംബര്‍ 11 മുതല്‍ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ ഒത്തുചേരലിന് വേദിയാകുന്ന പരിപാടിയില്‍ വിദഗ്ധര്‍ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്കിടും.

കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഒരു നേര്‍ച്ചിത്രമാണ് ഹഡില്‍ ഗ്ലോബല്‍.  പ്രായഭേദമെന്യേ ആര്‍ക്കും ഇതിന്‍റെ  ഭാഗമാകാം. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്. സംരംഭകത്വം, സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം എന്നിവ പരിപോഷിപ്പിക്കുന്ന ഒരു ആഗോള ഇന്നൊവേഷന്‍ ഹബ് ആയി സംസ്ഥാനത്തെ മാറ്റാന്‍ ഹഡില്‍ ഗ്ലോബല്‍ 2025 ലക്ഷ്യമിടുന്നു.

ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള സംഘടനകള്‍ക്കും ഏജന്‍സികള്‍ക്കും   https://ksum.in/Huddle_Partner എന്ന വിലാസത്തില്‍ ബന്ധപ്പെടാം.
ഏഷ്യയിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകളിലൊന്നായി ഹഡില്‍ ഗ്ലോബല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ഇടപഴകുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോം കൂടിയാണിത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (1 hour ago)

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (1 hour ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (2 hours ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (3 hours ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (4 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (4 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (4 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends