തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

സ്വര്‍ണ പ്രേമികൾക്ക് ആശ്വാസമായി സ്വര്‍ണ വിലയില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ് . തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വില, 11980 രൂപ. ദീപാവലിക്ക് മുന്‍പ് കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണ വില താഴേക്കായിരുന്നു. രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 1,320 രൂപയാണ്. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണം 10 ശതമാനം പണിക്കൂലിയില്‍ വാങ്ങാന്‍ 108,630 രൂപയോളം നല്‍കണം.
9,584 രൂപയാണ് പണിക്കൂലി. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില.കഴിഞ്ഞാഴ്ച രാജ്യാന്തര വില 4,378.69 ഡോളറിലെത്തി റെകകോര്‍ഡ് കുറിച്ചിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണ വിലയിലുണ്ടായ ലാഭമെടുപ്പാണ് കേരളത്തിലും വില കുറയാന്‍ കാരണം. 4,263 ഡോളറിലാണ് നിലവില്‍ സ്വര്‍ണ വിലയുള്ളത്.
ചൈനയ്ക്ക് പ്രഖ്യാപിച്ച 100 ശതമാനം തീരുവ സുസ്ഥിരമാകില്ലെന്ന യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ വാക്കുകളാണ് സ്വര്‍ണ വിലയെ ഇടിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നും ചൈനയുമായുള്ള പ്രശ്നങ്ങള്‍ പരിഹാരമാകുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. ഇതാണ് സ്വര്‍ണ വിലയില്‍ പെട്ടന്നുള്ള ലാഭമെടുപ്പിന് ഇടയാക്കിയത്.
https://www.facebook.com/Malayalivartha