മോഹൻലാലിനും മാർത്താണ്ഡവർമ്മയ്ക്കും മാത്രം സ്വന്തമായിരുന്ന ആ മോതിരം സ്വന്തമാക്കിയത് സുരഭി മാൾ ഉടമ ; വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക് ; ആ തുക രാജന്റെ മക്കൾക്ക് ; വാക്ക് പാലിച്ച് ലക്ഷ്മി രാജീവ്

ഒടുവിൽ ആ മോതിരം തേടി ആളെത്തി.മോതിരം വിറ്റ് നേടിയത് ലക്ഷങ്ങൾ. ആ പണം നെയ്യാറ്റിൻകരയിലെ മക്കൾക്ക്. പറഞ്ഞ വാക്ക് പാലിച്ച് ലക്ഷ്മി രാജീവ്. നാലു ദിവസം മുൻപ്ആയിരുന്നു ലക്ഷ്മി ഫെയ്സ് ബുക് പോസ്റ്റിലൂടെ മോതിരം വിൽക്കുന്ന കാര്യം അറിയിച്ചത്. എന്നാൽ പോസ്റ്റ് വൈറലായി ദിവസങ്ങൾക്കകം തന്നെ മോതിരം അഞ്ച് ലക്ഷം രൂപയ്ക്ക് വാങ്ങിയിരിക്കുന്നു.കോഴിക്കോട് സുരഭി മാൾ ഉടമ പ്രഭ ഗോപാലൻആണ് അഞ്ചു ലക്ഷം നൽകി മോതിരം സ്വന്തമാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നാളെ ലക്ഷ്മി രാജീവും ഗണേഷും കുട്ടികളുടെ താമസ സ്ഥലത്തെത്തി ചെക് കൈമാറുവാൻ ഒരുങ്ങുകയാണ്.
വിലപിടിപ്പുള്ള അപൂർവ മോതിരം വിറ്റു കിട്ടിയ അഞ്ചു ലക്ഷം രൂപ നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കൾക്ക് സമ്മാനിക്കാൻ എഴുത്തുകാരി ലക്ഷ്മി രാജീവ്– രാജീവ് ദമ്പതികൾതീരുമാനിക്കുകയായിരുന്നു. അപൂർവ മോതിരമായ ‘അനന്ത വിജയം’ വിറ്റു കിട്ടിയ തുകനെയ്യാറ്റിൻകരയിലെ മക്കൾക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു. പൂജപ്പുര സ്വദേശി ഗണേഷ് സുബ്രഹ്മണ്യമാണ് മോതിരം നിർമിച്ചത്. ലെൻസിലൂടെ നോക്കിയാലേ ശ്രീപത്മനാഭ സ്വാമിയെ മോതിരത്തിൽ കാണാൻ കഴിയൂവെന്നതാണ് പ്രത്യേകത. ഇതേ രൂപത്തിലുള്ള മോതിരം ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയ്ക്കും നടൻ മോഹൻലാലിനും ഗണേഷ് നിർമിച്ചു നൽകിയിരുന്നു. മൂന്നാമത്തെ മോതിരം നിർമിക്കാൻ ഗണേഷിനെ പ്രേരിപ്പിച്ചത് ലക്ഷ്മി രാജീവായിരുന്നു.
ഇതേ തുടർന്ന് അനവധി ഓഫറുകൾ ഗണേഷിനെ തേടിയെത്തി. സന്തോഷ സൂചകമായി ഗണേഷ് മൂന്നു വർഷം മുൻപ് ലക്ഷ്മിക്ക് ഇതേ രൂപത്തിലുള്ള മോതിരം സമ്മാനിച്ചു.രാജൻ–അമ്പിളി ദമ്പതികളുടെ മക്കൾ അനാഥരായ പശ്ചാത്തലത്തിൽ മോതിരം വിൽക്കാനും ആ തുക കുട്ടികൾക്ക് കൈമാറാനുമായിരുന്നു ലക്ഷ്മി രാജീവിന്റെ തീരുമാനം.
ഇതേക്കുറിച്ച് നാലു ദിവസം മുൻപ് ലക്ഷ്മി ഫെയ്സ് ബുക് പോസ്റ്റുമിട്ടു. ആ ഫേസ്ബുക് പോസ്റ്റ് ഈങ്ങനെ ആയിരുന്നു. ക ടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.ഇതൊരു മോതിരമാണ്. അതീവ സമ്ബന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന 'അനന്തവിജയം' എനിക്ക് അതിന്റെ സൃഷ്ടാവ് Ganesh സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ് . പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്ബോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു .അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.
ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു.അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും. ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല പക്ഷെ ഗണേഷ് നു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.ചേച്ചിക്ക് ഗണേഷിന്റെ സ്‌നേഹം അനന്തവിജയംതന്നെയാണ് . ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം.മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്കാന്‍ ഞാന്‍ ഒരുക്കമാണ്.ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.
https://www.facebook.com/Malayalivartha