പ്രതീക്ഷകള്‍ക്ക് അപ്പുറം... മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചതോടെ പ്രതീക്ഷ നശിച്ച് ബിജെപി; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ അസൂയ മൂത്തവരെയൊക്കെ ഞെട്ടിപ്പിച്ച് മോദി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂക്കില്‍ വലിച്ചുകയറ്റികളയുമെന്ന് കരുതിയ മണ്ടന്‍മാര്‍ ചൊവ്വാഴ്ച പകല്‍ ഡല്‍ഹിയില്‍ നടന്ന നയന മനോഹരമായ കാഴ്ച കണ്ട് ഞെട്ടി തള്ളി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം സ്‌ക്രീനില്‍ കണ്ട് നരേന്ദ്രമോദി പറഞ്ഞു. വെല്‍ഡണ്‍ മിസ്റ്റര്‍ വിജയന്‍. വെല്‍ഡണ്‍. ഞാനിത്രയും പ്രതീക്ഷിച്ചില്ല.
ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു അസൂയ മൂത്തവരെയൊക്കെ ഞെട്ടിച്ച സംഭവമുണ്ടായത്. കേരള, കര്‍ണാടക ഗവര്‍ണര്‍മാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തില്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്.
കുറെ മുഖ്യമന്ത്രിമാര്‍ ഇരുന്നും നിരങ്ങിയും കാലമേറെ ഓടിച്ച ഒരു പദ്ധതിയാണ് പിണറായി വിജയന്റെ തന്റേടത്തിന് മുന്നില്‍ വടികുത്തി നിന്നത്. കെ. കരുണാകരന് ശേഷം ധിഷണാശാലിയും ദീര്‍ഘദര്‍ശിയുമായ ഒരു മുഖ്യമന്ത്രിയെയാണ് കേരളം ചെവ്വാഴ്ച പിണറായിയില്‍ കണ്ടത്.
സംയുക്ത സംരംഭം ഫലം കണ്ടതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖലകളില്‍ പൈപ്പിടുന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പ്രയ്ത്‌നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്കായി കേരള പൊലീസ് നടത്തിയ സേവനത്തേയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. കുറഞ്ഞ വിലയില്‍ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാന്‍ സാധിച്ചാല്‍ വന്‍തോതിലുള്ള വികസനമായിരിക്കും സാധ്യമാക്കുകയെന്നും മുഖ്യമന്ത്രി പ്രത്യാശിച്ചു.
ഗെയില്‍ പദ്ധതിയുടെ വിജയം ഫെഡറല്‍ രീതിയുടെ ക്ലാസിക്കല്‍ ഉദാഹരണമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂ4ത്തിയാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം അനുമോദിച്ചു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയില്‍ വെല്ലുവിളികള്‍ക്കിടയിലും യാഥാര്‍ത്ഥ്യമാക്കാനായതിലെ സന്തോഷം മറച്ചുവയ്ക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടല്‍ ദുഷ്‌കരമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. കേരളാ സര്‍ക്കാര്‍ വാക്കുപാലിച്ചു പദ്ധതിയുമായി സഹകരിച്ച ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവരം ഉയരുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാന വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാണ്. ഏലൂരില്‍ നിന്ന് മംഗലാപുരം വരെ ഏഴ് ജില്ലകളിലൂടെ കടന്ന് പോകുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. 450 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. വ്യവസായശാലകള്‍ക്ക് പുറമെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വാഹന ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പലവട്ടം മുടങ്ങിയ പദ്ധതിയാണ് സ്വപ്ന പദ്ധതിയെന്ന പേരില്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.
വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്ട്, ബിപിസിഎല്‍ മംഗളൂരു കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്നീ കമ്പനികള്‍ക്ക് ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്‌റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ്ങള്‍ക്കും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലേക്കെത്തിക്കാം.
സ്വര്‍ണ്ണ കള്ളക്കടത്തിനെ കുറിച്ച് ആലോചിച്ച് കേരളം തല പുണ്ണാക്കന്നതിനിടയിലാണ് പിണറായി ഗെയില്‍ പദധതിയില്‍ മുഴുകിയത്. സംസ്ഥാനം സ്വപ്നയുടെ വാര്‍ത്തകളില്‍ തല പുകയ്ക്കുമ്പോള്‍ പിണറായി തന്റെ ജോലി ചെയ്യുകയായിരുന്നു.ക്ഷേമ പെന്‍ഷനും കിറ്റും കൃത്യസമയത്ത് നല്‍കിയ അതേ ആര്‍ജവം തന്നെയാണ് ഗെയില്‍ പദധതിയുടെ കാര്യത്തിലും പിണറായി സ്വീകരിച്ചത്
അതായത് പിണറായിക്കെതിരെ ആരെങ്കിലും നരേന്ദ്രമോദിക്ക് മുന്നില്‍ കൊതിയും നുണയുമായി ചെന്നാല്‍ നടക്കാത്ത സാഹചര്യമാണ് ഗെയില്‍ ഉദഘാടനത്തിലൂടെ സംഭവിച്ചിരിക്കുന്നത്.പ്രധാനമന്ത്രിക്ക് നമ്മുടെ മുഖ്യന്ത്രിയെ അത്ര മേല്‍ മതിപ്പായിരിക്കുന്നു. കാരണം ഗെയില്‍ ഒരിക്കലും കേരളത്തില്‍ നടക്കില്ലെന്നാണ് പ്രധാനമന്ത്രി വിശ്വസിച്ചത്. എന്നാല്‍ താന്‍ പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നല്‍കിയിരുന്നു. കേരളം തന്നെ അമ്പരപ്പിച്ചു കളഞ്ഞു എന്ന് പ്രധാനമന്ത്രി അതു കൊണ്ടാണ് തന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ ഇനി സ്വര്‍ണ്ണമെന്നൊക്കെ പറഞ്ഞ് അങ്ങ് ഡല്‍ഹിയിലേക്ക് ചെല്ലാതിരിക്കാന്‍ സുരേന്ദ്രന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha


























